ശ്രീധരീയം ഹെർബൽ ബേബി കാജൽ വിപണിയിൽ

Posted on: October 5, 2018

കൊച്ചി : ശ്രീധരീയത്തിന്റെ ഔഷധനിർമ്മാണ വിഭാഗം ശ്രീധരീയം ഹെർബൽ ബേബി കാജൽ എന്ന പേരിൽ കുട്ടികൾക്കുള്ള കണ്മഷി വിപണിയിൽ അവതരിപ്പിച്ചു. കുഞ്ഞുങ്ങളുടെ നേത്ര സംരക്ഷണവും കുളിർമയും തെളിമയും ഉറപ്പ് നൽകുന്ന തരത്തിൽ നിരവധി പരീക്ഷണങ്ങളിലൂടെ വികസിപ്പിച്ചെടുത്ത ഉത്പന്നമാണ് ശ്രീധരീയം ഹെർബൽ ബേബി കാജൽ. കുട്ടികളുടെ കണ്ണ് കലങ്ങാതെ നേത്രങ്ങൾക്ക് ഭംഗിയേകാൻ ബേബി കാജൽ സഹായിക്കും. വില 95 രൂപ. ബേബി കാജൽ അടക്കം എല്ലാ ശ്രീധരീയം ഉത്പന്നങ്ങളും ഇനി മുതൽ ഓൺലൈൻ സ്റ്റോറുകളിൽ ലഭ്യമാകും.

പൂർവിക ഗ്രന്ധശേഖരത്തിൽ നിന്നും പൂവാംകുരുില, നെല്ലിയില, ഇരട്ടിമധുരം, പച്ചക്കർപ്പൂരം, ആവണക്കെണ്ണ, വെളിച്ചെണ്ണ എന്നീ പ്രധാന ഔഷധങ്ങൾ ഉപയോഗിച്ച് ആധുനിക ബാക്ടീരിയാ രഹിതമേഖലയിൽ തയാറാക്കിയ ഉത്പന്നമാണ് ശ്രീധരീയം ഹെർബൽ ബേബികാജൽ എന്ന് ശ്രീധരീയം ഗ്രൂപ്പ് വൈസ് ചെയർമാൻ ഹരി എൻ. നമ്പൂതിരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശ്രീധരീയം ആയുർവേദിക് മെഡിസിൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ രാജൻ എൻ. നമ്പൂതിരി ബിസിനസ് ഹെഡ് സജിത്കുമാർ എന്നിവർ പങ്കെടുത്തു.