ക്രാഫ്റ്റിന്റെ ഓവന്‍ ടോസ്റ്റര്‍ ഗ്രില്ലര്‍ വിപണിയില്‍

Posted on: October 5, 2018

കൊച്ചി : ക്രാഫ്റ്റ് അപ്ലയന്‍സസ്, പുതിയ ഒവന്‍ ടോസ്റ്റര്‍ ഗില്ലര്‍ വിപണിയില്‍ എത്തിച്ചു. വില 6390 രൂപ. സ്മാര്‍ട്ടര്‍ ഇന്ത്യന്‍ അടുക്കളയ്ക്കുവേണ്ടി പ്രത്യേകം രൂപകല്‍പന ചെയ്തതാണ് പുതിയ ഒവന്‍ ടോസ്റ്റര്‍ ഗ്രില്ലര്‍(കെ ഒ ടി ജി). ആഗോള നിലവാരമുള്ള സ്റ്റെയിന്‍ലസ് സ്റ്റീല്‍ബോഡി, 23 ലിറ്റര്‍ ശേഷി, കനമുള്ള ഗ്ലാസ്‌ഡോര്‍, 1500 വാട്‌സ്, 500 വാട്‌സ് കോപ്പര്‍ മോട്ടോര്‍ എന്നിവയാണ് പ്രധാന ഘടകങ്ങള്‍.

കനമുള്ള ഗ്ലാസ്‌ഡോര്‍ ആയതിനാല്‍ അനായാസം തുടച്ചു വൃത്തിയാക്കാം.  കെ ഒ ടി ജിയുടെ പരമാവധി ഊഷ്മാവ് 250 ഡിഗ്രി സെല്‍ഷസ് ആണ്. ബേക്കിംഗ് പാന്‍, കുക്കിഷീറ്റ്, വയര്‍ റാക്ക്, ക്രം ട്രേ, കറങ്ങുന്ന ഗ്രില്‍സെറ്റ് തുടങ്ങി. ഏതു ഭക്ഷണവും ഏതു സമയത്തും പാചകം ചെയ്യാനുള്ള എല്ലാവിധ സംവിധാനവും കെ ഒ ടി ജിയില്‍ ഉണ്ട്.