ആകര്‍ഷകങ്ങളായ ആനുകൂല്യങ്ങള്‍ നല്‍കി ഗോദ്‌റെജ് അപ്ലയന്‍സസ്

Posted on: October 3, 2018

കൊച്ചി : ഇത്തവണത്തെ ഉല്‍സവ കാലത്ത് വിപണിയില്‍ നിന്ന് 30 ശതമാനം വളര്‍ച്ച ലക്ഷ്യമിട്ട് ഗോദ്‌റെജ് അപ്ലയന്‍സസ് നാല്‍പ്പതിലേറെ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കും. പ്രീമിയം മേഖലയില്‍ പ്രത്യേക ശ്രദ്ധ ചെലുത്തി ആകര്‍ഷകങ്ങളായ ആനുകൂല്യങ്ങളും നല്‍കും.

റഫ്രിജറേറ്ററുകള്‍, വാഷിങ് മിഷ്യനുകള്‍, ചെസ്റ്റ് ഫ്രീസര്‍ എന്നിവയിലെ പ്രീമിയം മേഖലയില്‍ പ്രത്യേക ശ്രദ്ധയും ചെലുത്തും. ഈ പ്രീമിയം ഉല്‍പ്പന്നങ്ങള്‍ വെറും 60 രൂപ നല്‍കി വീട്ടിലേക്കു കൊണ്ടു പോകുകയും ശേഷിക്കുന്നത് പലിശ രഹിത ഇ എം ഐ ആയി നല്‍കുകയും ചെയ്യാനും അവസരമുണ്ടാകും.

ഉപഭോക്താക്കളുടെ ആവശ്യങ്ങളും പ്രതീക്ഷകളും നിറവേറ്റും വിധം മേഖലയിലെ ഏറ്റവും മികച്ചവ ലഭ്യമാക്കാനാണ് ഗോദ്‌റെജ് അപ്ലയന്‍സസ് ശ്രമിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഗോദ്‌റെജ് അപ്ലയന്‍സസ് ബിസിനസ് മേധാവിയും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കമല്‍ നന്ദി പറഞ്ഞു. ലളിതമായ നിരവധി വായ്പാ പദ്ധതികളും സമ്മാനങ്ങളും തങ്ങള്‍ അവതരിപ്പിക്കുന്നുണ്ടെന്ന് ദേശീയ വിപണന വിഭാഗം മേധാവി സഞ്ജീവ് ജെയിനും ചൂണ്ടിക്കാട്ടി.