ജി എസ് ടി ഓഡിറ്റ് ആന്‍ഡ് ആനുവല്‍ റിട്ടേണ്‍ ; പുതിയ പുസ്തകവുമായി ടാക്‌സ്മാന്‍

Posted on: October 2, 2018

കൊച്ചി : ടാക്‌സ്മാന്‍ ജി എസ് ടി ഓഡിറ്റ് ആന്‍ഡ് ആനുവല്‍ റിട്ടേണ്‍ എന്ന പുതിയ പുസ്തകം പ്രസിദ്ധീകരിച്ചു. ജി എസ് ടി ഓഡിറ്റിനെ കുറിച്ച് പുസ്തകം വിശദമായ വിശകലനങ്ങള്‍ നല്‍കുന്നുണ്ട്. ഓഡിറ്റിങ് വേളയിലുള്ള ജി എസ് ടി ആര്‍ 9 സിയിലെ ഒത്തുതീര്‍പ്പുകള്‍, പ്രായോഗിക ഉദാഹരണങ്ങളോടെയുള്ള വിശദീകരണങ്ങള്‍, ഓരോ നിബന്ധനകളിലും എടുക്കേണ്ട നടപടികള്‍, പ്രധാനപ്പെട്ട പരിശോധനകള്‍ തുടങ്ങിയവയെല്ലാം വിശദീകരിക്കുന്നുണ്ട്. ചോദ്യോത്തര മാതൃകയില്‍ ജി എസ് ടി ആര്‍ 9 സിയുടെ സ്‌ക്രീന്‍ഷോട്ടുകളോടെയുള്ള വിശദീകരണങ്ങളും പുസ്തകത്തിലുണ്ട്.

ജി എസ് ടി ഓഡിറ്റും വാര്‍ഷിക റിട്ടേണും സൗകര്യ പ്രദമായി കൈകാര്യം ചെയ്യാവുന്ന ഒരു വോളിയമാണ് പുറത്തിറക്കിയിരിക്കുന്നതെന്നും സി ബിഐ സി നോട്ടിഫിക്കേഷന്‍ അനുസരിച്ചുള്ള എആര്‍, ഓഡിറ്റ് ഫോമുകളുണ്ടെന്നും ഡിസംബര്‍ 31ന് മുമ്പായി ഇവ പൂരിപ്പിച്ച് നല്‍കണമെന്നും ജി എസ് ടിയെ കുറിച്ച് മനസിലാക്കാനും വാര്‍ഷിക ഫോമുകള്‍ ഡീകോഡു ചെയ്യുന്നതിനും ആവശ്യമായ കാര്യങ്ങള്‍ പുസ്തകത്തിലുണ്ടെന്നും പുസ്തകം ഓണ്‍ലൈനിലൂടെയും ടാക്‌സ്മാന്‍ സ്റ്റോറുകളില്‍ നിന്നും വാങ്ങാമെന്നും ടാക്‌സ്മാന്‍ ഡയറക്ടര്‍ അന്‍ഷ് ഭാര്‍ഘവ പറഞ്ഞു.

TAGS: Taxmann |