സാംസംഗ് പുതിയ ഗാലക്‌സി സ്മാർട്ട് വാച്ച്

Posted on: September 22, 2018

കൊച്ചി : സാംസംഗ് പുതിയ ഗാലക്‌സി സ്മാർട്ട് വാച്ച് വിപണിയിൽ അവതരിപ്പിച്ചു. സിൽവർ, മിഡ്‌നൈറ്റ് ബ്ലാക്ക്, റോസ് ഗോൾഡ് എന്നിങ്ങനെ മൂന്നു നിറങ്ങളിലും 46 എംഎം, 42 എംഎം വലുപ്പത്തിലുമാണ് പുറത്തിറക്കിയിട്ടുള്ളത്. വില യഥാക്രമം 29,990 രൂപയും 24,990 രൂപയുമാണ്.

ദീർഘനേരം നിലനിൽക്കുന്ന ബാറ്ററിയും മികച്ച രൂപകൽപ്പനയും വിപ്ലവകരമായ സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് ഗാലക്‌സി വാച്ച് പുറത്തിറക്കിയിട്ടുള്ളതെന്ന് സാംസംഗ് ഇന്ത്യ ജനറൽ മാനേജർ ആദിത്യ ബബർ പറഞ്ഞു.

ഗാലക്‌സി വാച്ചിന് മിലിട്ടറി നിലവാരത്തിലുള്ള ഈട് ഉറപ്പു നൽകുന്നു. സ്‌ട്രെസ് മാനേജ്‌മെന്റ് ട്രാക്കറാണ് ഒരു സവിശേഷത. അഡ്വാൻസ്ഡ് സ്ലീപ് ട്രാക്കറും ലഭ്യമാക്കിയിട്ടുണ്ട്.