സോണി ബ്രാവിയ മാസറ്റര്‍ സീരീസ് എ9 എഫ് ഒഎല്‍ഇ ഡി ടിവി

Posted on: September 19, 2018

കൊച്ചി : സോണി ബ്രാവിയ മാസറ്റര്‍ സീരീസ് എ9 എഫ് ഒ എല്‍ ഇ ഡി ടിവി വിപണിയില്‍ അവതരിപ്പിച്ചു. കെ ഡി 55 എ 9 എഫ് മോഡലിന് 3,99,990 രൂപയും കെ ഡി 65 എ 9 എഫ് മോഡലിന് 5,59,990 രൂപയുമാണ് വില.

X1™ അള്‍ട്ടിമേറ്റ് 4കെ എച്ചഡിആര്‍ പ്രൊസസ്സര്‍ വഴി ഉന്നത നിലവാരമുള്ള ചിത്രം, അക്കൂസ്റ്റിക് സര്‍ഫേസ് ഓഡിയോ+ഠങ ടെക്‌നോളജി വഴി മള്‍ട്ടി-ഡയമെന്‍ഷനല്‍ ശബ്ദം, ഹോം തിയറ്ററുമായി പ്രവര്‍ത്തിക്കുന്ന ടിവി സെന്റര്‍ സ്പീക്കര്‍ മോഡ്, സമാനതകളില്ലാത്ത അനുഭവത്തിനായി നെറ്റ്ഫ്‌ളിക്‌സ് കാലിബ്രേറ്റഡ് മോഡ്, പിക്‌സല്‍ കോണ്‍ട്രാസ്റ്റ് ബൂസ്റ്റര്‍ വഴി ഉയര്‍ന്ന കോണ്‍ട്രാസ്റ്റ് വര്‍ദ്ധിപ്പിക്കല്‍, ഹാന്‍ഡ്‌സ് ഫ്രീ വോയ്‌സ് സെര്‍ച്ച്, ആന്‍ഡ്രോയിഡ് ടി.വി 8.0 ഓറിയോ ഓപ്പറേറ്റിങ്ങ് സിസ്റ്റം, വണ്‍ സ്ലേറ്റ് ഡിസൈന്‍ വഴി സോഫ്റ്റ് മിനിമലിസം എന്നിവയാണ് സവിശേഷതകള്‍.