സോണി എംഎച്ച്‌സി- വി21 ഡി പോർട്ടബിൾ ഹൈപവർ ഓഡിയോ സിസ്റ്റം

Posted on: September 7, 2018

കൊച്ചി : ഹൈപവർ ഓഡിയോ ശ്രേണിയിൽ സോണി പുതിയ പോർട്ടബിൾ ഹൈപവർ ഓഡിയോ സിസ്റ്റമായ എംഎച്‌സി -വി21ഡി അവതരിപ്പിച്ചു. കരുത്തുറ്റ വൺ ബോക്‌സ് സിസ്റ്റം വ്യക്തതയുള്ളതും, ഡൈനാമിക്കുമായ ശബ്ദം ലഭിക്കുന്നതിനായി ഡിസൈൻ ചെയ്തതാണ്. വയർലെസ്സ് ബ്ലൂടൂത്ത് സൗകര്യവും ലഭ്യമാക്കുന്നു. ഒരു ബട്ടണിൽ സ്പർശിച്ച് സംഗീതം കേൾക്കാനാവും. പുതിയ എംഎച്‌സി -വി21ഡി വഴി കേബിളുകളും വലിയ സ്പീക്കറുകളും ഇല്ലാതെ പോകുന്ന എവിടേക്കും നിങ്ങളുടെ പാർട്ടി കൊണ്ടുപോകാൻ സാധിക്കും.

പോർട്ടബിലിറ്റി വഴി നിങ്ങളുടെ പ്രിയപ്പെട്ട ഗാനങ്ങൾ എവിടെ നിന്നും പ്ലഗ് ആൻഡ് പ്ലേ ചെയ്യാം. ബിൽറ്റ്-ഇൻ ഹാൻഡിൽ ബാർ ചുറ്റുപാടും കൊണ്ടുനടക്കുന്നത് എളുപ്പമാക്കും. ഇന്ത്യയിലുടനീളമുള്ള എല്ലാ സോണി സെന്ററുകളിലും, പ്രമുഖ ഇലക്‌ട്രോണിക് സ്റ്റോറുകളിലും, ആമസോൺ, ഫ്‌ളിപ്കാർട്ട് ഇ-പോർട്ടലുകളിലും ലഭ്യമാണ്.

TAGS: Sony MHC-V21D |