April 2024
ഗോദ്‌റെജ് പ്രൊട്ടക്ട് മിസ്റ്റര്‍ മാജിക്
Posted on: August 29, 2018
കൊച്ചി: ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ടസ് പൗഡറില്‍ നിന്നുള്ള ആദ്യത്തെ ലിക്വിഡ് ഹാന്‍ഡ് വാഷ് ആയ പ്രൊട്ടക്ട് മിസ്റ്റര്‍ മാജിക് അവതരിപ്പിച്ചു. വെറും 15 രൂപ വിലയിലാണിത് പുറത്തിറക്കിയിരിക്കുന്നത്.
വളരെ കുറഞ്ഞ തോതില്‍ മാത്രമാണ് ഇന്ത്യയില്‍ ഹാന്‍ഡ് വാഷ് ഉപയോഗിക്കപ്പെടുന്നത്. ഹാന്‍ഡ് വാഷ് കൂടുതല്‍ വിപുലമായി ഉപയോഗിക്കുന്നതിനു തടസമായിരിക്കുന്ന അതിന്റെ വലിയ വില മറികടക്കുന്ന രീതിയിലാണ് പ്രൊട്ടക്ട് മിസ്റ്റര്‍ മാജിക് അവതരിപ്പിച്ചിരിക്കുന്നത്.
740 കോടി രൂപയുടെ ഹാന്‍ഡ് വാഷ് വിപണി 15 ശതമാനം നിരക്കിലാണ് ഇപ്പോള്‍ വളര്‍ന്നു കൊണ്ടിരിക്കുന്നത്. രാജ്യത്തെ രണ്ടു കോടി വീടുകളില്‍ മാത്രമാണ് ലിക്വിഡ് ഹാന്‍ഡ് വാഷ് ഉപയോഗിക്കുന്നത്.
15 രൂപയെന്ന അത്യാകര്‍ഷകമായ നിരക്കില്‍ ലഭ്യമാക്കുന്ന പ്രൊട്ടക്ട് മിസ്റ്റര്‍ മാജിക് സാഷേ പാക്കറ്റ് ഉപയോഗിച്ച് 200 മില്ലീ ലീറ്റര്‍ ഹാന്‍ഡ് വാഷ് തയ്യാറാക്കാമെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സിന്റെ ഇന്ത്യാ-സാര്‍ക്ക് സി.ഇ.ഒ. സുനില്‍ കത്താരിയ ചൂണ്ടിക്കാട്ടി.
പ്രൊട്ടക്ട് മിസ്റ്റര്‍ മാജിക് പൗഡര്‍ മാത്രമുള്ള സാഷേ പാക്കറ്റിലും കാലിയായ ബോട്ടിലും പൗഡറും അടക്കമുള്ള കോമ്പി പാക്കിലും ലഭ്യമാണ്.
കോട്ടണ്‍സ് ഓഫ് ഇന്ത്യ, സമ്മര്‍ ബ്ലൂംസ് കളക്ഷനുമായി തനെയ്റ
പോസ് ബൈ സൊണാറ്റ സ്പ്രിംഗ് സമ്മര്‍ വാച്ച് ശേഖരം പുറത്തിറക്കി
സ്പ്രിംഗ് സമ്മര്‍ കലക്ഷന്‍ അവതരിപ്പിച്ച് സോച്ച്
ഏഷ്യന്‍ പെയിന്റ്സ് നിയോ ഭാരത് ലാറ്റക്സ് പെയിന്റ് വിപണിയിലിറക്കി
ഉയര്‍ന്ന സുരക്ഷ ഉറപ്പു നല്കുന്ന അരിസോ വയേഴ്സ് അവതരിപ്പിച്ച് വി-ഗാര്‍ഡ്
ഹോണ്ട കൊച്ചിയില്‍ റോഡ് സുരക്ഷാ ബോധവത്കരണ കാമ്പയിന് നടത്തി
റിത്വികക്ക് കാരുണ്യ കടലായി ആസ്റ്റര്‍ മെഡ്സിറ്റി
ജാവ യെസ്ഡി രണ്ടാം ഘട്ട മെഗാ സര്‍വീസ് ക്യാമ്പ് പ്രഖ്യാപിച്ചു
ജി.കെ.എന്‍.പിള്ള ഒരുക്കിയ അങ്കിളും കുട്ട്യോളും മെയ് 10 ന് റിലീസ് ചെയ്യും.
ഡീലര്‍ ഫിനാന്‍സ് സേവനം ; സൗത്ത് ഇന്ത്യന്‍ ബാങ്കും അശോക് ലെയ്ലന്റും തമ്മില്‍ ധാരണ