സോണി ഡോൾബി വിഷൻ പ്ലെയർ വിപണിയിൽ

Posted on: August 27, 2018

കൊച്ചി : സോണിയുടെ പ്രഥമ ഡോൾബി വിഷൻ സംവിധാനമുള്ള യുബിപി-എക്‌സ 700 അൾട്ര എച്ച് ഡി ബ്ലൂറേ പ്ലെയർ വിപണിയിലെത്തി. നിറക്കൂട്ടുകളുടെ വൈപുല്യവും ഉന്നത ഡൈനാമിസവും റിയലിസവും ലഭ്യമാക്കുന്ന പുതിയപ്ലെയർ നവ്യമായ ദൃശ്യാനുഭവമാണ് പകരുക. വില 27000 രൂപ.

പുതിയ 4കെ അൾട്ര എച്ച്ഡി ബ്ലൂ-റേ ഡിസ്‌കുകളും നെറ്റ്ഫ്‌ളിക്‌സ്, ആമസോൺ പ്രൈം വീഡിയോ, യൂട്യൂബ് തുടങ്ങിയ 4 കെ സ്ട്രീമിങ് സർവീസുകളും വഴി യുബിപി ത 700 പ്ലെയർ പരമ്പരാഗത ബ്ലൂ-റേയുടെ (ഫുൾ എച്ച്ഡി) നാല് മടങ്ങ് റെസലൂഷൻ സാധ്യമാക്കുന്നു. എംപി 4, ഡിഎസ്ഡി, എഫ്എൽഎസി തുടങ്ങിയ വിപുലമായ വീഡിയോ, മ്യൂസിക് ഫോർമാറ്റുകളെ ഈ പ്ലെയർ പിന്തുണയ്ക്കുന്നു. ഇത് പ്രേക്ഷകർക്ക് തികഞ്ഞ സിനിമാറ്റിക് അനുഭവം ഉറപ്പുവരുത്തും.

പുതിയ പ്ലെയറിലെ നവീനമായ അപ്‌സ്‌കെയിലിങ്ങ് എല്ലാ മൂവികളെയും 4കെ റെസലൂഷനിലേക്ക് മാറ്റുന്നു. ഇതു വഴി നിങ്ങളുടെ പ്രിയപ്പെട്ട സിനിമകളെ 4കെ വ്യക്തതയിലേക്ക് മാറ്റാനാകും. അതായത് ഒരു ഫുൾ എച്ച്ഡി വീഡിയോയിൽ പോലും തികഞ്ഞ വിശദാംശങ്ങൾ ആസ്വദിക്കാനാകും.

ഡോൾബി അറ്റ്‌മോസ് എന്നത് വീട്ടിൽ സിനിമാറ്റിക്കായ അന്തരീക്ഷം സൃഷ്ടിക്കുന്ന ഒരു എച്ച്ഡിആർ സൊലൂഷനാണ്. ശ്രദ്ധയാകർഷിക്കുന്ന ഹൈലൈറ്റുകളും ആഴമേറിയ കറുപ്പും നിറങ്ങളുമുള്ള ദൃശ്യങ്ങൾ യാഥാർത്ഥ്യമാക്കാൻ ഇത് സഹായിക്കുന്നു. ഈ സംവിധാനങ്ങൾ അതിശയിപ്പിക്കുന്ന റിയലിസവും, ചുറ്റുപാടും ത്രിമാനമായ ചലിക്കുന്ന ശബ്ദവും സൃഷ്ടിക്കുന്നു. ഇത് തികവുറ്റ ശബ്ദാന്തരീക്ഷം സൃഷ്ടിക്കുകയും വസ്തുക്കൾ മുകളിലൂടെ ചലിക്കുന്ന അനുഭവം നൽകുകയും ചെയ്യും.

TAGS: Sony Dolbi |