ജോണ്‍സണ്‍സ് ബേബി കെയര്‍ പുതു തലമുറ ഉത്പന്നങ്ങള്‍

Posted on: August 13, 2018

കൊച്ചി : ആഗോളതലത്തില്‍ പുതുതലമുറ മാതാപിതാക്കളുടെ താത്പ്പര്യങ്ങളും ആവശ്യങ്ങളും പരിഗണിച്ചു കൊണ്ടുള്ള കൂടുതല്‍ മെച്ചപ്പെട്ടതും പുതുക്കിയ പാക്കിങിലുമുള്ളതുമായ ശിശു പരിപാലന ഉത്പന്നങ്ങള്‍ ജോണ്‍സണ്‍സ് പുറത്തിറക്കി. എല്ലാ ബേബി പ്രൊഡക്ടുകളിലും അടങ്ങിയിരിക്കുന്ന ഘടകങ്ങളുടെ എണ്ണം 50 ശതമാനത്തിലേറെ കുറച്ചും മാതാപിതാക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ പാക്കു ചെയ്തുമാണ് ഇവ അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ സുതാര്യമായ അനുഭവങ്ങള്‍ ലഭ്യമാക്കുന്ന മഞ്ഞ ബോട്ടിലിലാണ് ജോണ്‍സന്‍ ഷാമ്പൂ അവതരിപ്പിച്ചിരിക്കുന്നത്. കുഞ്ഞിനെ ഒരു കയ്യില്‍ പിടിച്ചു കൊണ്ട് മറ്റേ കൈ കൊണ്ട് എടുത്ത് ഉപയോഗിക്കാനാവും വിധമുള്ള മാറ്റങ്ങള്‍ പുതിയ പാക്കിങുകളില്‍ വരുത്തിയിരിക്കുന്നത് ഏറെ ശ്രദ്ധേയമാണ്.

ജോണ്‍സന്‍സ് ഉത്പന്നങ്ങളിലെ വാസനാ ഘടകങ്ങള്‍ അന്താരാഷ്ട്ര ഫ്രാഗ്രന്‍സ് അസോസ്സിയേഷന്‍ (ഐ.എഫ്.ആര്‍.എ.) നിഷ്‌കര്‍ഷിച്ചിട്ടുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങളും ജോണ്‍സന്റെ അഞ്ചു തല സുരക്ഷാ ഉറപ്പാക്കല്‍ പ്രക്രിയകളും അനുസരിച്ചു തന്നെയായിരിക്കും തുടരുക. എല്ലാ ചേരുവകളും 12 മാസം പരിശോധന നടത്തി തെളിഞ്ഞ ശേഷം മാത്രമാണ് ഉപയോഗിക്കാന്‍ സുരക്ഷിതമെന്നു പ്രഖ്യാപിക്കുന്നത്.

വാസനാ ഘടകങ്ങള്‍ അടക്കം ഉത്പന്നങ്ങളിലെ 100 ശതമാനം ഘടകങ്ങളുടേയും വിവരങ്ങള്‍ തങ്ങള്‍ ബോട്ടിലുകളില്‍ രേഖപ്പെടുത്തുന്നുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ ബേബി കെയര്‍ ഫ്രാഞ്ചൈസി ആഗോള പ്രസിഡന്റ് ദീപ്ത ഖന്ന ചൂണ്ടിക്കാട്ടി. സന്നദ്ധരായി മുന്നോട്ടു വന്ന 5.5 ലക്ഷം പേരില്‍ ക്ലിനിക്കല്‍ പരിശോധന നടത്തിയ ശേഷമാണ് പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നതെന്നും ദീപ്ത ഖന്ന പറഞ്ഞു.

ആഗോള തലത്തില്‍ മാതാപിതാക്കളുടെ അഭിപ്രായങ്ങള്‍ പരിഗണിച്ച ശേഷമാണ് ശിശു പരിചരണ ഉത്്പന്നങ്ങളിലെ പരിഷ്‌ക്കരണങ്ങള്‍ വരുത്തിയതെന്ന് ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ കണ്‍സ്യൂമര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ വികാസ് ശ്രീവാസ്തവ ചൂണ്ടിക്കാട്ടി.

ശാസ്ത്രാധിഷ്ഠിത തെളിവുകളെ അടിസ്ഥാനമാക്കുക എന്ന തത്വമാണ് തങ്ങളുടെ ഗവേഷണങ്ങളില്‍ പിന്തുടരുന്നതെന്ന് ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ ഗവേഷണ-വികസന വിഭാഗം സീനിയര്‍ ഡയറക്ടര്‍ രാം ശുക്ല ചൂണ്ടിക്കാട്ടി.

TAGS: Johnsons |