കാവിൻകെയർ സ്പിൻസ് ബിബി ക്രീം വിപണിയിൽ

Posted on: July 27, 2018

കൊച്ചി : സൗന്ദര്യവർധക ഉത്പന്ന നിർമ്മാതാക്കളായ കാവിൻകെയറിന്റെ ഏറ്റവും പുതിയ ഉത്പന്നമായ സ്പിൻസ് ബിബി ക്രീം കേരള വിപണിയിൽ അവതരിപ്പിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ കാവിൻകെയർ ബ്രാൻഡ് മാനേജർ കാർത്തിക്, കേരള ഹെഡ് പി.ഒ റെനി എന്നിവർ ചേർന്നാണ് സ്പിൻസ് ബിബി ഫെയർനെസ് ക്രീം വിപണിയിലിറക്കിയത്.

ഏതുതരം ചർമത്തിനും അനുയോജ്യവും മുഖത്തിന് പ്രത്യേക തിളക്കം നൽകുന്നതുമായ രീതിയിലാണ് സ്പിൻസ് ബിബി ക്രീം തയാറാക്കിയിരിക്കുന്നതെന്ന് കാവിൻകെയർ ബ്രാൻഡ് മാനേജർ കാർത്തിക് പറഞ്ഞു.