ഫിലിപ്‌സിന്റെ പവർ പായ്ക്ക്ഡ് എച്ച്എൽ 7707 മിക്‌സർ ഗ്രൈൻഡർ

Posted on: July 27, 2018

കൊച്ചി : ഫിലിപ്‌സിന്റെ പവർ പായ്ക്ക്ഡ് എച്ച്എൽ 7707 മിക്‌സർ ഗ്രൈൻഡർ വിപണിയിലെത്തി. സംസ്ഥാനത്തെ നിരവധി വീടുകളിൽ നടത്തിയ വ്യാപകമായ ഗവേഷണങ്ങളിലൂടെ ലഭിച്ച ഉപഭോക്താക്കളുടെ ഉൾക്കാഴ്ചയ്ക്ക് അനുസരിച്ചാണ് എച്ച്എൽ 7707 രൂപകൽപന ചെയ്തിരിക്കുന്നത്.

ഗിയർ ഡ്രൈവ് സാങ്കേതികവിദ്യയാണ് ഇതിന്റെ പ്രധാന പ്രത്യേകത. പവർ ചോപ് ബ്ലേഡിന്റെയും ബൗളിന്റെ ഉള്ളിലെ ശക്തമായ കട്ടിംഗ് ആംഗിളിന്റേയും മിശ്രണത്തിനൊപ്പമാണ് ഹൾക്ക് ഫ്‌ളാഷിന്റെ ഡിസൈൻ. വെല്ലുവിളി ഉയർത്തുന്ന പദാർത്ഥങ്ങളെ അതിവേഗത്തിലും അനായാസമായും കൈകാര്യം ചെയ്യാൻ ഇതിനു കഴിയും.

അപ്പത്തിനും ദോശയ്ക്കും മറ്റുമുള്ള മാവ് തയാറാക്കുക, വേവിച്ച ഉരുളക്കിഴങ്ങ് ഉടയ്ക്കുക, കേക്കിനുള്ള മിശ്രിതം തയ്യാറാക്കുക എന്നിവയെല്ലാം അതിവേഗത്തിലാണ് ഗ്രൈൻഡർ ചെയ്യുന്നത്. വീട്ടമ്മയ്ക്ക് സഹായമായി ആട്ട കുഴയ്ക്കുക, നുറുക്കുക, കഷണങ്ങളാക്കുക, ഉരയ്ക്കുക, ഷേക്കുകളും മോക്‌ടെയ്‌ലുകളും മിശ്രിതമാക്കുക എന്നീ ജോലികളും അതിവേഗം നടത്തുന്നു.

ഫ്രൂട്ട് ഫിൽട്ടർ അക്‌സസറി ആണ് മറ്റൊരു ഘടകം. പഴച്ചാറ്, തേങ്ങാപ്പാൽ, പുളിയുടെ ചാറ് എന്നിവ ഉണ്ടാക്കാൻ ഇത് സഹായകമാണ്. പഴങ്ങളുടേയോ തേങ്ങയുടെയോ കഷണങ്ങളൊന്നും അവശേഷിക്കുകയുമില്ല. ഹൾക്ക് ഫ്‌ളാഷിന്റെ വില 9495 രൂപ. മോട്ടോറിന് അഞ്ചുവർഷത്തേയും ഉത്പന്നത്തിന് രണ്ടു വർഷത്തേയും വാറന്റിയും ഉണ്ട്.

ഫിലിപ്‌സ് ഇന്ത്യൻ സബ്‌കോണ്ടിനന്റ് പേഴ്‌സണൽ ഹെൽത്ത് പ്രസിഡന്റ് എഡിഎ രത്‌നം, ഫിലിപ്‌സ് ഇന്ത്യൻ സബ് കോണ്ടിനന്റ് ഡൊമസ്റ്റിക് അപ്ലയൻസസ് ബിസിനസ് ഹെഡ് ദീപാഞ്ജൻ ചക്രബർത്തി എന്നിവർ ചേർന്നാണ് പുതിയ മിക്‌സർ ഗ്രൈൻഡർ അവതരിപ്പിച്ചത്.

ഓണം ഉത്സവാഘോഷം കൂടുതൽ മെച്ചമാക്കുന്നതിന്, ഫിലിപ്‌സ് മിക്‌സർ ഗ്രൈൻഡറിന്റെ സമ്പൂർണ്ണ റേഞ്ചിന്മേൽ ഓരോ വാങ്ങലിനും ആകർഷകമായ സ്‌ക്രാച്ച് ആൻഡ് വിൻ സമ്മാനങ്ങളും ഉണ്ട്. ദുബായിലേക്കുള്ള ഒരു സൗജന്യ യാത്രയാണ് ബംപർ സമ്മാനം.