ബോഷിന്റെ പുതിയ മെഷറിങ്ങ് ടൂൾസ് വിപണിയിൽ

Posted on: July 17, 2018

കൊച്ചി : ബോഷ് പവർ ടൂൾസ് ഇന്ത്യ, മെഷറിങ് ടൂൾസിന്റെ പുതിയൊരു ശ്രേണി വിപണിയിലിറക്കി. ബോഷ് ജി എൽ എൽ 3-80 സി ജി പ്രൊഫഷണൽ, ജി ടി സി 400 സി, എന്നിവയാണ് പുതിയ ടൂൾസ്.

ബോഷ് ജി എൽ എൽ 3-80 സി ജി പ്രൊഫഷണൽ, 3 പ്ലെയിൻ ലെവലിങ്ങിലും അലൈൻമെന്റിലും മികച്ച ദൃശ്യതയാണ് ലഭ്യമാക്കുക. 360 ഡിഗ്രി ഗ്രീൻ ലേസർ പ്ലെയ്ൻസ് ആണ് ഈ ലൈൻ ലേസർ സൃഷ്ടിക്കുക. ഒരു ഹൊറിസോണ്ടലും രണ്ട് വെർട്ടിക്കലും ലെവലിങ്ങിനും അലൈൻമെന്റ് ആപ്ലിക്കേഷനും വേണ്ടിയുള്ളതാണിവ. 400 ഡിഗ്രി സെൽഷ്യസ് വരെയുള്ള ഊഷ്മാവിന്റെ വ്യതിയാനങ്ങൾ അതിവേഗം മനസ്സിലാക്കി കാണിച്ചുതരു ടൂൾ ആണ് ജി ടി സി 400 സി പ്രൊഫഷണൽ. ബ്ലൂടൂത്ത്, ആപ് വഴിയാണ് ഏത് സ്മാർട്ട് ഫോണിലേക്കും ഡാറ്റാ അതിവേഗം എത്തുന്നത്.

ബോഷ് ജി എൽ എൽ 3-80 സി ജി പ്രൊഫഷണൽ, ആർക്കിടെക്റ്റ്‌സ്, ഇന്റീരിയർ ഡിസൈനർമാർ, അടുക്കള നിർമ്മാതാക്കൾ, ഇന്റീരിയർ കോൺട്രാക്ടർമാർ എിവർക്ക് തികച്ചും പ്രയോജനപ്രദമാണ്. കൃത്യമായ അലൈൻമെന്റ് സുസൂക്ഷ്മമായ ലവലിങ് പ്രക്രിയകൾക്ക് ഈ ടൂൾ ഫലപ്രദമാണ്. കോൾഗാർഡ് മോണിറ്ററിങ്ങ്, ബ്ലൂടൂത്ത് എന്നിവയിലൂടെ സ്മാർട്ട് ഫോണിനെ റിമോട്ട് കൺട്രോൾ ആക്കി ഉപയോഗിക്കുകയും ചെയ്യാം. ടൂളിന്റെ പ്രവർത്തനം ക്രമീകരിക്കാനും കഴിയും.

വൈവിധ്യമാർന്ന പ്രൊഫഷണൽ ആവശ്യങ്ങൾക്കുവേണ്ടി രൂപകൽപ്പന ചെയ്തവയാണ് പുതിയ ടൂളുകൾ എന്ന് ബോഷ് ഇന്ത്യ സാർക് റീജണൽ സെയിൽസ് ഡയറക്ടർ പി. കെ. പാനീഷ് പറഞ്ഞു. പുതിയ ഉത്പന്നങ്ങൾ ആമസോണിൽ ലഭിക്കും.

TAGS: Bosch |