സാംസംഗ് മൈക്രോവേവ് റേഞ്ച്

Posted on: June 10, 2018

കൊച്ചി : സാംസംഗ് പുതിയ മൈക്രോവേവ് റേഞ്ച് പുറത്തിറക്കി. തിരക്കേറിയ ജീവിതത്തിനിടയിൽ പ്രൊഫഷണലുകൾക്കും ജോലിക്കാർക്കുമെല്ലാം അനായാസമായ പാചകം സാധ്യമാക്കുന്നതാണ് പുതിയ മേക്ക് ഇൻ ഇന്ത്യ മൈക്രോവേവ്. എല്ലാ രുചിക്കൂട്ടുകളും സമ്മേളിക്കുന്ന മികച്ച മസാലകൾ നിർമ്മിക്കാൻ പുതിയ മൈക്രോവേവ് സഹായിക്കും. വിവിധ തരത്തിലുള്ള കറികളും ഇതിൽ അനായാസം നി്ർമ്മിക്കാം. സൺ ഡ്രൈ എന്ന പ്രത്യേക സംവിധാനവും മൈക്രോവേവിലുണ്ട്. ഭക്ഷണ പദാർത്ഥങ്ങൾ സൂര്യപ്രകാശത്തിൽ ഉണക്കുന്നത് പോലെ ഉണക്കാൻ സഹായിക്കുന്നതാണിത്.

മികച്ച രീതിയിൽ പാചകം ചെയ്യാനും ഭക്ഷണ പദാർത്ഥങ്ങൾ കേടുകൂടാതെയിരിക്കാൻ ഉണക്കുന്നതിനും സഹായിക്കുന്ന നൂതന സാങ്കേതിക വിദ്യകൾ അടങ്ങിയതാണ് പുതിയ മൈക്രോവേവെന്ന് സാംസംഗ് കൺസ്യൂമർ ഇലക്ട്രോണിക്‌സ് സീനിയർ വൈസ് പ്രസിഡണ്ട് രാജീവ് ഭൂട്ടാനി പറഞ്ഞു.

മസാല കൃത്യമായി തയാറാക്കുന്നതിനും കൃത്യമായി പാകമാവുന്നത് വരെ ചൂടാക്കാനും സഹായിക്കുന്ന മസാല ഫംഗ്ഷൻ മൈക്രോവേവിലുണ്ട്. ഒരു ബട്ടൺ അമർത്തിയാൽ തഡ്ക്ക അനായാസമായി തയാറാക്കുന്നതിനുള്ള തഡ്ക്ക ഫീച്ചറും മൈക്രോവേവിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ബ്ലൂമിംഗ് സാഫ്രോൺ, നിയോ സ്റ്റെയിൻലസ് സിൽവർ, കറുപ്പ് നിറങ്ങളിൽ മൈക്രോവേവ് ലഭ്യമാണ്. 19,990 രൂപ മുതൽ 24,490 രൂപ വരെയൊണ് സാംസംഗ് മൈക്രോവേവിന്റെ വില.