അതിശയിപ്പിക്കുന്ന ദൃശ്യാനുഭവവുമായി സോണിയുടെ ബ്രാവിയ ഒഎൽഇിഡി എ8എഫ് സീരീസ്

Posted on: June 10, 2018

കൊച്ചി : വർധിച്ച കോൺട്രാസ്റ്റ്, നിറം, വ്യക്തത എന്നിവ ലഭ്യമാകുന്ന പുതിയ ബ്രാവിയ ഒഎൽഇഡി ടിവി സോണി വിപണിയിൽ അവതരിപ്പിച്ചു. ഹോം എൻറർടെയ്ൻമെന്റിന്റെ ഭാവിയെ പുനർനിർവചിക്കുന്ന എ8എഫ് സീരീസ്. പുതിയ ഒഎൽഇഡി ഓപ്ഷൻ വഴി നവീകരിച്ച 4കെ എച്ച്ഡിആർ നിലവാരം ലഭിക്കും. പുതിയ എ8എഫ് സീരീസ് സോണിയുടെ സവിശേഷമായ 4കെ എച്ച്ഡിആർ പിക്ചർ പ്രോസസർ-എക്‌സ്1 എക്‌സ്ട്രീമും, അകൂസ്റ്റിക് സർഫേസ് ടെക്‌നോളജിയും ഉപയോഗിക്കുന്നതാണ്.

എ8എഫ് ആഴമേറിയ കറുപ്പുള്ള അവിശ്വസനീയമായ വിശദാംശങ്ങളും, സമ്പുഷ്ടവും യഥാർത്ഥവുമായ നിറങ്ങളും, പ്രത്യേകമായ വൈഡ് വ്യുവിങ്ങ് ആംഗിളുമുള്ള ചിത്രങ്ങൾ സൃഷ്ടിക്കും. സോണിയുടെ 4കെഎച്ച്ഡിആർ പ്രോസസർ എക്‌സ്1 എക്‌സ്ട്രീം ജീവസുറ്റ ചിത്രങ്ങളും, മികച്ച ടെക്‌സ്ചറും, ആഴവും, നിറവും, കോൺടാറസ്റ്റും സൃഷ്ടിക്കും. ഒബ്ജക്ട് ബേസ്ഡ് എച്ച്ഡിആർ റിമാസ്റ്റർ, സൂപ്പർ ബിറ്റ് മാപ്പിങ്ങ് 4കെ എച്ച്ഡിആർ, ഡ്യുവൽ ഡാറ്റബേസ് പ്രോസസിംഗ് പോലുള്ള സാങ്കേതികവിദ്യകളെ ഏകോപിപ്പിക്കുന്നതിലൂടെ തികവുറ്റ 4കെ എച്ച്ഡിആർ ദൃശ്യാനുഭവം നലകും.

അകൂസ്റ്റിക് സർഫേസ് ടെക്‌നോളജിയുമായി വരുന്ന എ8എഫ് സീരീസ് മികവുറ്റ ശബ്ദം സ്‌ക്രീനിൽ നിന്ന് നേരിട്ട് സൃഷ്ടിക്കുന്നു. ടിവിയുടെ പിന്നിലുള്ള ഒരു സബ്‌വൂഫർ ആഴമുള്ളതും, ശക്തവുമായ ബാസ് അനുഭവവേദ്യമാക്കും. ടിവിയുടെ പിന്നിലുള്ള നവീനമായ രണ്ട് ആക്ചുവേറ്ററുകൾ ശബ്ദം സൃഷ്ടിക്കാനായി സ്‌ക്രീനിനെ വൈബ്രേറ്റ് ചെയ്യും. ഇത് സാധാരണ ടിവികളിൽ സാധ്യമാകാത്ത വിധത്തിൽ ശബ്ദത്തെയും ചിത്രത്തെയും ഒരുമിപ്പിക്കും. ട്രിലുമിനോസ് ഡിസ്‌പ്ലേ ജീവസുറ്റ നിറങ്ങൾ സൃഷ്ടിക്കുന്നു. ഇത് മികച്ച ചിത്രങ്ങളുടെ ഉത്കൃഷ്ടമായ വര്ണ്ണ വൈവിധ്യങ്ങളെ പുനസൃഷ്ടിക്കുന്നു.

പുതിയ എ8എഫ് ആൻഡ്രോയ്ഡ് ടിവി വേർഷഷൻ 7.0 സോണിയുടെ പ്രത്യേകമായ യൂസർ ഇന്റർഫേസിനൊപ്പമാണ് പ്രവർത്തിക്കുന്നത്. സോണിയുടെ ആൻഡ്രോയ്ഡ് ടിവിയിൽ സിനിമകൾ, സംഗീതം, ഫോട്ടോകൾ, ഗെയിമുകൾ, സെർച്ച്, ആപ്പുകൾ തുടങ്ങിയവ ഉപയോഗിക്കാനാകും. ബിൽറ്റ് -ഇൻ ക്രോംകാസ്റ്റ് വഴി സ്മാർട്ട്‌ഫോൺ അല്ലെങ്കിൽ ടാബ്‌ലറ്റിൽ നിന്ന് ഉള്ളടക്കം എളുപ്പത്തിൽ ടിവിയിലേക്ക് അയക്കാനാവും. ഗൂഗിൾ പ്ലേയിലേക്കുള്ള പ്രവേശനം വഴി ഉപയോക്താക്കൾക്ക് തങ്ങളുടെ പ്രിയപ്പെട്ട സിനിമകളും, ഗെയിമുകളും ടിവിയിൽ ആസ്വദിക്കാനാകും. മറ്റ് സ്മാർട്ട് ഡിവൈസുകളുമായി നിർമ്മിത ബുദ്ധി വഴി ആശയവിനിമയം നടത്തുകയും ചെയ്യാം. ബ്രാവിയ ഒഎൽഇിഡി എ8എഫ് സീരീസ് ടിവികളുടെ വില കെഡി55എ8എഫ് 139 സെമി (55) 3,29,900 രൂപ. കെഡി65എ8എഫ് 164 സെമി (65) 4,49,900 രൂപ.