കണ്ണൻദേവൻ ഡ്യുവറ്റ് ബ്ലാക്ക് & ഗ്രീൻ ടീ ബ്ലൻഡ് വിപണിയിൽ

Posted on: May 26, 2018

കൊച്ചി : ടാറ്റാ ഗ്ലോബൽ ബിവറേജസ് കണ്ണൻ ദേവൻ ഡ്യുവറ്റ് എന്ന പേരിൽ പുതിയ ഉത്പന്നം പുറത്തിറക്കി. പേരുപോലെതന്നെ ഈ പുതിയ ഉത്പന്നം ബ്ലായ്ക്ക് സിറ്റിസി തേയിലയുടെയും ഗ്രീൻ ടീയുടെയും അസാധാരണമായ കൂട്ടാണ്. ഉപയോക്താക്കൾക്ക് ആകർഷകമായ രുചിയും ഗ്രീൻടീയുടെ ആരോഗ്യകരമായ ഗുണങ്ങളും ഒന്നുപോലെ പ്രദാനം ചെയ്യുന്നതാണ് ഈ പുതിയ തേയില.

ചായ ഇഷ്ടപ്പെടുന്നവർക്ക് തേയിലയുടെ രുചി ഓരോ കപ്പിലും നിലനിർത്തിക്കൊണ്ടുതന്നെ ആരോഗ്യകരമായ ഗ്രീൻടീയുടെ സന്തോഷംകൂടി ചേർത്ത് നല്കാനാണ് കണ്ണൻ ദേവൻ ഡ്യുവറ്റ് വിപണിയിലെത്തിക്കുന്നത്. രണ്ട് വ്യത്യസ്ത തരം തേയിലകളുടെ പ്രതീക്ഷിക്കാനാവാത്ത കൂട്ടാണിത്. ചായയുണ്ടാക്കുന്നതിനായി സാധാരണ തേയില എന്നതുപോലെ പാലും പഞ്ചസാരയും ചേർത്തോ അല്ലാതെയോ ഉപയോഗിക്കാം. ഉപയോക്താക്കൾക്ക് അവർ ഇഷ്ടപ്പെട്ട ചായയുടെ രുചി നിലനിർത്താനും ഗ്രീൻടീയുടെ ഗുണങ്ങൾ സ്വന്തമാക്കാനും ഇതുവഴി സാധിക്കും.

പുതിയ തേയിലയുടെ പ്രചാരണത്തിനായി സൂപ്പർസ്റ്റാർ മോഹൻലാൽ നായകനാകുന്ന ടെലിവിഷൻ പരസ്യമാണ് ഉപയോഗപ്പെടുത്തുന്നത്. കണ്ണൻദേവൻ തേയിലയുടെ പ്രചാരണത്തിന് ലാലേട്ടൻ സ്വന്തംനിലയിൽ രണ്ട് വ്യത്യസ്തമായ കാഴ്ചപ്പാടുകളെ കൂട്ടിച്ചേർക്കുന്നതാണ് പ്രചാരണത്തിന്റെ ഉള്ളടക്കം. രണ്ട് അസാദ്ധ്യമായ കാര്യങ്ങളെ ഒരു മാജിക്കിൽ എന്നതുപോലെ സമതുല്യമായി കൂട്ടിച്ചേർക്കാമെന്ന് കണ്ണൻ ദേവൻ ഡ്യുവറ്റ് കാണിച്ചുതരുന്നു.

കേരളത്തിലെ ഉപയോക്താക്കൾ ഭക്ഷണം ഇഷ്ടപ്പെടുന്നവരാണെങ്കിലും അതോടൊപ്പം ആരോഗ്യകരമായ ശീലങ്ങൾ പിന്തുടരുന്നവരാണെന്ന് ടാറ്റാ ഗ്ലോബൽ ബിവറേജസ് ഇന്ത്യ ടീ മാർക്കറ്റിംഗ് മേധാവി പുനീത് ദാസ് പറഞ്ഞു. സവിശേഷ കൂട്ടായ കണ്ണൻ ദേവൻ ഡ്യുവറ്റ് മികച്ച രുചിയും ആരോഗ്യവും ഇഷ്ടപ്പെടുന്നവർക്കായി ആദ്യമായി വിപണിയിലെത്തിക്കുന്ന ചായ അനുഭവമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ചായ ഏറെ ഇഷ്ടപ്പെടുന്ന രാജ്യമാണ് ഇന്ത്യ, പ്രത്യേകിച്ച് കേരളത്തിലെ ജനതയ്ക്ക് ചായയോട് പ്രത്യേകമായ മമതയുണ്ടെന്ന് ടാറ്റ ഗ്ലോബൽ ബിവറേജസ് ഇന്ത്യ-മിഡിൽഈസ്റ്റ് റീജിയണൽ പ്രസിഡന്റ് സുശാന്ത് ദാഷ് പറഞ്ഞു. പുതിയ ഉത്പന്നം ഉപയോക്താക്കൾക്ക് പ്രിയപ്പെട്ടതാകുമെന്ന് ആത്മവിശ്വാസമുണ്ട്. കണ്ണൻ ദേവൻ കുടുംബത്തിന്റെ ഭാഗമായി മോഹൻലാൽ വീണ്ടുമെത്തുന്നതിൽ സന്തോഷമുണ്ടെന്ന് അദേഹം പറഞ്ഞു.

250 ഗ്രാം പായ്ക്കിന് 78 രൂപയും നൂറ് ഗ്രാമിന് 32 രൂപയുമാണ് കണ്ണൻ ദേവൻ ഡ്യുവറ്റിന്റെ വില.