സോണി 4കെ എച്ച് ഡി ആർ എക്‌സ് 9000എഫ് സീരീസ് ടിവി

Posted on: May 23, 2018

മികച്ച ക്ലാരിറ്റിയും, നിറവും നല്കുയന്നതിനായി രൂപകല്പ്പന ചെയ്ത പുതിയ 4കെ എച്ച്ഡി ആർ ടിവി പുറത്തിറക്കുന്നതായി സോണി പ്രഖ്യാപിച്ചു. 4കെ എച്ച്ഡി ആർ ചിത്ര നിലവാരം ആസ്വദിക്കുന്നതിനുള്ള പുതിയ ഉപാധിയായ എക്‌സ് 9000എഫ് സീരീസ് സാധ്യമാക്കിയത് സോണിയുടെ നവീനതയാണ്. വലിയ സ്‌ക്രീനുള്ള പ്രീമിയം 4കെ എച്ച്ഡി ആർ ടെലിവിഷനുകളുടെ വിപുലമായ ശ്രേണിക്കായുള്ള ഉപഭോക്താക്കളുടെ വർ്ദ്ധിച്ച ആവശ്യകത നിറവേറ്റുന്നതിനായി സോണി എൽഇഡി സ്‌ക്രീൻ നിര വിപുലപ്പെടുത്തി.

പുതിയ എക്‌സ് 9000എഫ് സീരീസ് എക്‌സ്1 എക്‌സ്ട്രീം പ്രൊസസർ ഉള്ളതാണ്. ഇത് ആകർഷകമായ ഹൈലൈറ്റുകളും, ആഴമേറിയ ഇരുട്ടും, ആകർഷകമായ നിറങ്ങളും വഴി ഒരു പുതിയ കാഴ്ചാനുഭവം നല്കും. സോണിയുടെ 4കെ എച്ച്ഡി ആർ പ്രൊസസ്സർ എക്‌സ്1 എക്‌സ്ട്രീം മികച്ച ഘടന, വ്യാപ്തി, നിറം, കോണ്ട്രാസ്റ്റ് എന്നിവ വഴി ജീവസ്സുറ്റ ചിത്രങ്ങൾ സൃഷ്ടിക്കുന്നതിന് ഏറെ പ്രശസ്തമാണ്. എച്ച്ഡി ആർ ന്റെ മേഖലയിൽ ഗണ്യമായ കുതിച്ച് ചാട്ടം സാധ്യമാക്കുന്നു. ഒബ്ജക്ടീവ്-ബേസ്ഡ് എച്ച്ഡിആർ റിമാസ്റ്റർ, സൂപ്പർ ബിറ്റ് മാപ്പിങ്ങ് 4കെ എച്ച്ഡി ആർ, ഡ്യുവൽ ഡാറ്റാബേസ് പ്രൊസസ്സിങ്ങ് പോലുള്ള സാങ്കേതികവിദ്യകളെ കൂട്ടിയിണക്കുന്നത് വഴി ഇത് തികഞ്ഞ 4കെ എച്ച്ഡി ആർ ദൃശ്യാനുഭവം നല്കുംക. ടിവി കാണുന്നത് യാഥാര്ത്ഥ്യ ത്തോട് കൂടുതൽ അടുപ്പിച്ചത് എക്‌സ്1 എക്‌സ്ട്രീം ചിപ്പാണ്.

ട്രിലുമിനോസ് ഡിസ്‌പ്ലേ ചുവപ്പ്, പച്ച, നീല നിറങ്ങളെ പുനസൃഷ്ടിക്കുന്നത് മികച്ചതാക്കുന്നു. ഈ നിറങ്ങൾ ടിവിയിൽ കൃത്യതയോടെ പ്രദര്ശിതപ്പിക്കുന്നതിന് വളരെ പ്രയാസമേറിയതാണ്. മികച്ച ചിത്രങ്ങള്ക്കായി ഇത് മികവേറിയ വർ്ണ്ണന വൈവിധ്യങ്ങളെ പുനസൃഷ്ടിക്കുന്നു. എക്‌സ് റെൻഡഡ് ഡൈനാമിക് റേഞ്ച് പ്രോ എച്ച്ഡിആർ, നോൺ എച്ച്ഡിആർ ഉള്ളടക്കങ്ങളെ സ്‌ക്രീനിന്റെ എക്‌സ് ഓരോ മേഖലയിലും ബാക്ക്‌ലൈറ്റ് തോതിനെ സവിശേഷമായ ബാക്ക്‌ലൈററ്റിങ്ങ് ടെക്‌നോളജി വഴി സൂക്ഷ്മമായി ശക്തിപ്പെടുത്തുകയും താഴ്ത്തുകയും ചെയ്ത് വിപുലമാക്കുന്നത്, പരമ്പരാഗത എല്ഇ്ഡി ടിവികളേക്കാൾ എക്‌സ് 9000എഫ് സീരീസിൽ എക്‌സ് ഡിആർ കോണ്ട്രാസ്റ്റ്6 ഇരട്ടി നല്കുന്നു. സ്‌ക്രീൻ വലുപ്പം വര്ദ്ധിഗക്കുമ്പോൾ വേഗത്തിൽ ചലിക്കുന്ന ദൃശ്യങ്ങളിൽ മോഷൻ ബ്ലർ എളുപ്പത്തിൽ ശ്രദ്ധിക്കപ്പെടും. നെറ്റ്ഫ്‌ലിക്‌സ്, ഗൂഗിൾ പ്ലേ സ്റ്റോർ എന്നിവയിലേക്ക് നേരിട്ടുള്ള പ്രവേശനത്തോടെയാണ് ഈ സീരീസ് വരുന്നത്. എളുപ്പമുള്ള നാവിഗേഷൻ ഉപയോക്താവിന് വീഡിയോകളും ആപ്പുകളും വേഗത്തിൽ കണ്ടെത്താനുള്ള അവസരം നല്കും.