ആംവേയുടെ ന്യൂട്രീഷണൽ – വെൽനെസ് വിഭാഗങ്ങൾ ശക്തമാക്കുന്നു

Posted on: April 18, 2018

 

കൊച്ചി : ഡയറക്ട് സെല്ലിംഗ് എഫ്.എം.സി.ജി. കമ്പനിയായ ആംവേ ഇന്ത്യ ന്യൂട്രിലൈറ്റ് ട്രഡീഷണൽ ഹെർബ് വിഭാഗം അവതരിപ്പിച്ചു. ഇന്ത്യൻ വിപണിക്കു വേണ്ടി തദ്ദേശീയമായി വികസിപ്പിച്ച ഉത്പന്നങ്ങളാവും ഈ ശ്രേണിയിലുള്ളത്. ആംവേ ന്യൂട്രിലൈറ്റ് ട്രഡീഷണൽ ഹെർബ്‌സ് വഴി 2020 ടെ 125 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്.

പോഷകാഹാര, ഭക്ഷ്യ സപ്ലിമെന്റുകളുടെ മേഖലയിൽ വർഷങ്ങളായി വിശ്വാസ്യത നേടിയിട്ടുള്ള പേരാണ് ന്യൂട്രിലൈറ്റ് എന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ആംവേ ഇന്ത്യയുടെ സി.ഇ.ഒ. അൻഷു ബുദ്ധരാജ ചൂണ്ടിക്കാട്ടി. ബ്രാൻഡിന്റെ ഈ മുൻകൈ നിലനിർത്തിയും ഇന്ത്യൻ വിപണിയോടുള്ള തങ്ങളുടെ പ്രതിബദ്ധത ഉറപ്പിച്ചുമാണ് ന്യൂട്രീലൈറ്റ് ട്രഡീഷണൽ ഹെർബ് ശ്രേണി അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ഉപഭോക്താക്കളുടെ പോഷകാഹാര ആവശ്യങ്ങൾ കണക്കിലെടുത്തും ഇന്ത്യൻ പരമ്പരാഗത അറിവുകൾ പ്രയോജനപ്പെടുത്തിയുമാണിതു വികസിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇൻ ഇന്ത്യ കാഴ്ചപ്പാടിന്റെ ചുവടു പിടിച്ച് ആംവേയുടെ ലീഡ് ഗോൾഡ് സർട്ടിഫിക്കേഷൻ ഉള്ള ലോകോത്തര നിലവാരത്തിലെ നിർമാണ ശാലയായ തമിഴ്‌നാട്ടിലെ ഡിണ്ടുഗലിലാണിവ നിർമിക്കുന്നത്.

ഇന്ത്യയിലെ വിറ്റമിൻ, ഡയറ്ററി സപ്ലിമെന്റ് വിപണി 8400 കോടി രൂപയുടേതാണെന്നും അടുത്ത അഞ്ചു വർഷത്തേക്ക് പത്തു ശതമാനം വളർച്ചയാണിവിടെ പ്രതീക്ഷിക്കുന്നതെന്നും അൻഷു ബുദ്ധരാജ കൂട്ടിച്ചേർത്തു. 2017 ൽ 12 ശതമാനം വിപണി വിഹിതം നേടിയ ആംവേയുടെ ന്യൂട്രിലൈറ്റ് കഴിഞ്ഞ അഞ്ചു വർഷമായി ഹെർബർ, പരമ്പരാഗത വിറ്റമിൻ, ഡയറ്ററി സപ്ലിമെന്റ് വിപണിയിൽ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂട്രിലൈറ്റ് തുൾസി, ന്യൂട്രിലൈറ്റ് ബ്രഹ്മി, ന്യൂട്രിലൈറ്റ് അശ്വഗന്ധ, ന്യൂട്രിലൈറ്റ് അമാലാകി, വിഭിതാകി, ഹരിതകി എന്നിവയാണ് ന്യൂട്രിലൈറ്റ് ട്രഡീഷണൽ ഹെർബ്‌സ് ശ്രേണിയിൽ ഉള്ളത്.

TAGS: Amway |