ക്ലാസിക്കോ സ്വിഫ്റ്റ് വാട്ടർ ഹീറ്ററുകളുമായി റാക്കോൾഡ്

Posted on: April 18, 2018

കൊച്ചി : റാക്കോൾഡ് വേഗത്തിൽ ചൂടാകുന്ന ക്ലാസിക്കോ സ്വിഫ്റ്റ് വാട്ടർഹീറ്ററുകൾ വിപണിയിൽ അവതരിപ്പിച്ചു. നഗര വാസികളുടെ ജീവിത ശൈലിക്ക് അനുയോജ്യമായ ഉത്പന്നമെന്ന നിലയിലാണ് റാക്കോൾഡ് ക്ലാസിക്കോ സ്വിഫ്റ്റിന് രൂപകൽപ്പന നൽകിയത്. 3 കെഡബ്ല്യൂ ഹീറ്റിങ് ഘടകത്തോടു കൂടിയ സൂപ്പർ ഫാസ്റ്റ് വാട്ടർ ഹീറ്ററിന് 33 ശതമാനം വേഗത്തിൽ ചൂടാക്കാൻ കഴിയും.

വീടിന് അനുയോജ്യമായ ലംബവും തിരശ്ചിനവുമായ ഇൻസ്റ്റലേഷനുകൾ സാധ്യമായ വാട്ടർ ഹീറ്ററുകൾ ക്ലാസിക്കോ സ്വിഫ്റ്റിൽ ലഭ്യമാണ്. ക്ലാസിക്കോ സ്വിഫ്റ്റിലെ ടൈറ്റാനിയം കോട്ടിങ് തുരുമ്പെടുക്കൽ, സാന്ദ്രീകരണം, മർദ്ദ പ്രതിരോധം തുടങ്ങിയവയെ തടയുന്നു. കാര്യക്ഷമതയും ഊർജ്ജക്ഷമതയും വർധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു.

ഇടത്തരക്കാർക്കായി ഇത്തരം ഒരു ഉത്പന്നം ആദ്യത്തേതാണെന്നും അരിസ്റ്റൺ തെർമോ ഇന്ത്യ മാനേജിംഗ് ഡയറക്ടർ വി. രാമനാഥ് പറഞ്ഞു. വെർട്ടിക്കൽ, ഹോറിസോണ്ടൽ ഇൻസ്റ്റലേഷനിൽ ആറു ലിറ്റർ, 10 ലിറ്റർ എന്നിങ്ങനെ വാട്ടർ ഹീറ്ററുകൾ ക്ലാസിക്കോയിൽ ലഭ്യമാണ്. 6440 രൂപ മുതലാണ് വില.