പാർക്‌സിന്റെ വേനൽകാല ശ്രേണി വിപണിയിൽ

Posted on: April 11, 2018

കൊച്ചി : റെയ്മണ്ട് പാർക്‌സിന്റെ വേനൽകാല ശ്രേണി വിപണിയിലെത്തി. വെക്കേഷൻ ഡൗൺലോഡ് എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഈ ശ്രേണി ഒഴിവുകാല യാത്രയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടുകൊണ്ട് രൂപ കൽപന ചെയ്യപ്പെട്ടവയാണ്. ആകർഷകമായ നിറം, സ്റ്റൈൽ, ഫാഷൻ എന്നിവ ഒത്തിണങ്ങിയിരിക്കുന്ന വെക്കേഷൻ ഡൗൺലോഡ് ചുളിവ് വീഴാത്തവയുമാണ്. യോഗ, ചങ്ക്‌സ്, യോഗാ ഡെനിംസ്, അറോമാ ഷർട്ടുകൾ, അറോമ ടി ഷർട്ടുകൾ എന്നിവയും പുതിയ ശ്രേണിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ റെയ്മണ്ട് ഷോറുമുകളിൽ നിന്നും ഇ കോമേഴ്‌സ് സൈറ്റുകളിൽ നിന്ന് ഓൺലൈൻ വഴിയും ലഭ്യമാണ്. റെയ്മണ്ടിന്റെ 22 നും 33 നും ഇടയിൽ പ്രായമുള്ളവർക്കായുള്ള ബ്രാൻഡ് ആണ് പാർക്‌സ്.

ഉന്നത നിലവാരമുള്ള വെക്കേഷൻ ഡൗൺലോഡ് ശ്രേണി ന്യായമായ വിലയ്ക്കാണ് ലഭ്യമാക്കുന്നതെന്ന് പാർക്‌സ് ബ്രാന്റ് തലവൻ പ്രഗതി ശ്രീവാസ്തവ പറഞ്ഞു. ഏറ്റവും കുറഞ്ഞ വില 699 രൂപയാണ്.