നോവാ ഐവേറിന്റെ വേനൽക്കാല ശ്രേണി വിപണിയിൽ

Posted on: March 21, 2018

കൊച്ചി : കണ്ണട വിപണിയിലെ ആഗോള ബ്രാൻഡും വിഷൻ ആർഎക്‌സ് ലാബിന്റെ ഭാഗവുമായ നോവാ ഐവേർ 2018 ലെ വസന്ത-വേനൽകാല ശ്രേണി കേരള വിപണിയിൽ അവതരിപ്പിച്ചു. ഈ പവർ സൺഗ്ലാസുകൾ ഏറ്റവും പുതിയ ഫാഷനുമായാണ് എത്തുന്നത്. പുരുഷൻമാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമൊക്കെ ഉപയോഗിക്കാൻ സാധിക്കും വിധം വ്യത്യസ്ത ശ്രേണി ലഭ്യമാണ്.

ഇപ്പോൾ നോവാ ലെൻസ്, ഫ്രെയിമുകൾ, സൺ ഗ്ലാസുകൾ എന്നിവ വാങ്ങുമ്പോൾ വാലെറ്റ് സെറ്റ്, സ്ലിങ് ബാഗ് തുടങ്ങി ലാപ്‌ടോപ് വരെയുള്ള സമ്മാനങ്ങൾ ലഭ്യമാണ്. ഈ മാസാവസാനം വരെയാണ് ഈ ഓഫർ.

ഗുണമേൻമയിൽ വിട്ടുവീഴ്ച ചെയ്യാത്ത കേരളത്തിലെ ഉപയോക്താക്കളെ തൃപ്തിപ്പെടുത്തുന്നതാണ് പുതിയ ശ്രേണിയെന്ന് വിപിൻ ആർഎക്‌സ്‌ലാബ് ജനറൽ മനേജർ (കോർപറേറ്റ് മാർക്കറ്റിംഗ്) പമ്മി ജമാൽപൂരിയ പറഞ്ഞു. സ്റ്റൈലിനു പുറമെ വിനാശകരമായ യുവി സൂര്യ രശ്മികളിൽ നിന്ന് സംരക്ഷണം ഉറപ്പുവരുത്തുന്നതുമാണ് വേനൽകാല ശ്രേണിയെന്ന് അദ്ദേഹം വ്യക്തമാക്കി.

TAGS: Nova Eyewear |