യൂറേക്കാ ഫോബ്‌സിന്റെ ഫോബ്‌സ് ഹെൽത്ത് എയർകണ്ടീഷണർ

Posted on: March 6, 2018

കൊച്ചി : അക്വാഗാർഡ് നിർമാതാക്കളായ യൂറേക്കാ ഫോബ്‌സ്, ഫോബ്‌സ് ഹെൽത്ത് എയർകണ്ടീഷണർ വിപണിയിൽ അവതരിപ്പിച്ചു. ഫോബ്‌സ് ഹെൽത്ത് എയർകണ്ടീഷണറുകളിലെ ആക്റ്റീവ് ഷീൽഡ് സാങ്കേതിക വിദ്യ മുറിയിലെ 99 ശതമാനം അണുക്കളെയും നശിപ്പിച്ച് ശുദ്ധമായ വായുപ്രദാനം ചെയ്യുന്നു. 5 സ്റ്റാർ വിഭാഗത്തിൽ ഒരു ടൺ, ഒന്നര ടൺ ശേഷിയിലും 3 സ്റ്റാറിൽ 1 ടൺ, 1.5 ടൺ, 2ടൺ ശേഷികളിലും ഫോബ്‌സ് ലഭ്യമാണ്. 43,990 രൂപ മുതൽ 64,990 രൂപ വരെയാണ് വില.

മറ്റ് എയർകണ്ടീഷണറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 60 ശതമാനം കുറവ് വൈദ്യുതി മാത്രമേ ഫോബ്‌സ് ഇൻവർട്ടർ എയർകണ്ടീഷണറിന് ആവശ്യമുള്ളൂവെന്ന് യൂറേക്കാ ഫോബ്‌സ് മാനേജിംഗ് ഡയറക്ടർ മാർസിൻ ആർ. ഷറോഫ് പറഞ്ഞു. എയർകണ്ടീഷണറുകൾ തുടർച്ചയായി ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നു. വിപണിയിൽ ലഭ്യമായിട്ടുള്ള പല സ്പ്ലിറ്റ് എയർകണ്ടീഷണറുകളും അണുക്കളടങ്ങുന്ന വായുവാണ് മുറിയിൽ തിരിച്ചെത്തിക്കുന്നത്. വായു ശുദ്ധീകരിക്കാനുള്ള സംവിധാനമില്ലാതെ തുടർച്ചയായി എട്ട് മണിക്കൂറുകളിലധികം എയർകണ്ടീഷണറുകൾ പ്രവർത്തിക്കുമ്പോൾ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കും. ഫോബ്‌സ്് പ്ലസിലെ ആക്റ്റീവ് ഷീൽഡ് ഈ കുറവ് പരിഹരിക്കും. ഫോബ്‌സ് പ്ലസിലെ ഫോളോ മി സാങ്കേതികവിദ്യ മുറിയിലെ താപനില നിയന്ത്രിച്ച് എല്ലാ ഭാഗത്തും ഒരുപോലെ തണുപ്പ് ലഭ്യമാക്കാനും സഹായകമാണ്.