സ്‌കൈ ബാഗ്‌സ് റോഡ്‌സ് പുറത്തിറക്കി

Posted on: March 5, 2018

കൊച്ചി : ലഗേജ് രംഗത്തെ പ്രമുഖരായ വിഐപി ഇൻഡസ്ട്രീസ് യുവജനങ്ങൾക്കായി സ്‌കൈ ബാഗ്‌സിന്റെ പുതുശ്രേണി റോഡ്‌സ് ട്രോളി ബാഗുകൾ പുറത്തിറക്കി. യാത്രാവേളയിൽ സാധനങ്ങൾ സുരക്ഷിതമായിരി ക്കുവാൻ ട്രൂ പ്രൊട്ടക്റ്റ് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ടെഫ്‌ളോൺ കോട്ടിംഗ് നൽകിയിരിക്കുന്നതിനാൽ വെള്ളം, അഴുക്ക് എന്നിവ പ്രതിരോധിക്കുന്നു.

മോഷണം അസാധ്യമായ സിപ്പറും എറ്റവും സുരക്ഷിതമായ ടിഎസ്എ ലോക്കും കൂടാതെ ആകർഷകമായ ഫാബ്രിക്കും, മെഷ് കണവി പാക്കും ഉണ്ട്. പരമാവധി സ്ഥലസൗകര്യവും സുരക്ഷിതത്വവും നൽകുന്ന റോഡ്‌സ് ശ്രേണി ആസ്പാൾട്ട്, അക്വാ ഗ്രീൻ നിറങ്ങളിൽ മൂന്ന് വലുപ്പങ്ങളിൽ ലഭ്യമാണ്. അഞ്ചുവർഷത്തെ ആഗോള വാറന്റിയും ഉണ്ട്.

TAGS: Skybags Rhodes |