കെ എഫ് സി ഇന്ത്യ പുതിയ സൂപ്പർ ചാർജർ ബർഗർ പുറത്തിറക്കി.

Posted on: February 17, 2018

കൊച്ചി : കെ എഫ് സി ഇന്ത്യ പുതിയ സൂപ്പർ ചാർജർ ബർഗർ പുറത്തിറക്കി. വില 99 രൂപ. കെ എഫ് സി ചിക്കൻ കൂടാതെ തനതു രുചികളിലുള്ള സോസുകളും ചേർന്നതാണ് ബർഗർ.

ഉപഭോക്താക്കൾക്ക് ചെറിയ തുകയ്ക്ക് സ്‌നാക്ക്‌സ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി സൂപ്പർ ചാർജർ ബർഗർ പുറത്തിറക്കിയത്.