ലവ് ബാൻഡ് ശേഖരവുമായി പ്ലാറ്റിനം ഗിൽഡ്

Posted on: February 16, 2018

കൊച്ചി : പ്ലാറ്റിനം ഗിൽഡ് ലവ് ബാൻഡ് ശേഖരം വിപണിയിലെത്തിച്ചു. പ്രണയം അടയാളപ്പെടുത്താൻ വിസ്മയിപ്പിക്കുന്ന പ്ലാറ്റിനം ആഭരണ ശേഖരമാണ് പ്ലാറ്റിനം ഗിൽഡ് അവതരിപ്പിച്ചിരിക്കുന്നത്. ആർദ്രമായ പ്രണയത്തിന്റെ ഉദാത്തവും ഉത്തമവും വശ്യവുമായ രചനകളാണ് ഓരോ പ്ലാറ്റിനം ആഭരണവും. കാലിക പ്രണയം ആഘോഷിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഇണങ്ങുന്നവ.

സ്ത്രീകളുടെ മോതിരങ്ങളിൽ ഡയമണ്ടുകൾ പതിച്ച് സ്ത്രീത്വവും രൂപഭംഗിയും നൽകുമ്പോൾ പുരുഷന്മാരുടെ ഒരുക്കിയിരിക്കുന്നത് ടെക്‌സ്ചറുകളും ഫിനിഷുകളും ചാലിച്ചാണ്. സ്വർണ്ണത്തേക്കാൾ 30 മടങ്ങ് അപൂർവമാണ് പ്ലാറ്റിനം. അതിനാലാണ് പ്ലാറ്റിനം ഇന്ത്യയിൽ കൂടുതൽ ജനപ്രിയമായിക്കൊണ്ടിരിക്കുന്നത്. പ്ലാറ്റിനം പ്രണയദിന ശേഖരത്തിന്റെ വില 40,000 രൂപ മുതലാണ് തുടങ്ങുന്നത്.

ആഭരണങ്ങളുടെ കാര്യത്തിൽ പ്ലാറ്റിനത്തിന് 95 ശതമാനം പരിശുദ്ധിയാണുള്ളത്. അമൂല്യവും. പ്ലാറ്റിനം ആഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കുന്നതിന്  പ്ലാറ്റിനം ഗിൽഡ് ഇന്ത്യ  ട്രസ്റ്റ് എവർ അഷ്വറൻസ് സർവീസസിനെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്. ഓരോ പ്ലാറ്റിനം ആഭരണങ്ങളുടെയും ആധികാരികത ഉറപ്പാക്കാൻ ആഭരണങ്ങളുടെ ഉൾഭാഗത്ത് പിടി950 എന്ന് മുദ്രണം ചെയ്തിട്ടുണ്ട്. പരിശുദ്ധ പ്ലാറ്റിനം ആഭരണങ്ങൾക്കും തിരിച്ചു നൽകാനും ആഭരണങ്ങൾക്കൊപ്പം പ്ലാറ്റിനം ക്വാളിറ്റി അഷ്വറൻസ് കാർഡും ലഭിക്കും.