ബോഷിന്റെ സ്മാർട്ട് സ്‌ക്രൂഡ്രൈവർ വിപണിയിൽ

Posted on: February 16, 2018

കൊച്ചി : ബോഷ് പവർ ടൂൾസ് സ്മാർട്ട് സ്‌ക്രൂഡ്രൈവർ – ബോഷ് ഗോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഓട്ടോമാറ്റിക് സ്‌ക്രൂഡ്രൈവർ ആയതിനാൽ പ്രവർത്തിപ്പിക്കാൻ വളരെ എളുപ്പവും ലളിതവുമാണ്. സ്‌ക്രൂഡ്രൈവറിന്റെ പ്രവർത്തനം ഇ-ക്ലച്ച് ആണ് നിയന്ത്രിക്കുന്നത്.

സ്‌ക്രൂ നിർദ്ദിഷ്ട ലക്ഷ്യത്തിലെത്തിയാൽ സ്‌ക്രൂഡ്രൈവറിന്റെ പ്രവർത്തനം യാന്ത്രികമായി തന്നെ നിർത്താൻ ഇ-ക്ലച്ച് സംവിധാനം സഹായകമാണ്. ലീഥിയം – ഇയോൺ ബാറ്ററിയിൽ പ്രവർത്തിക്കുന്ന സ്‌ക്രൂഡ്രൈവർ ഒതുക്കമുള്ളതും എവിടേയും കൊണ്ടു നടക്കാൻ സൗകര്യപ്രദവുമാണ്. സ്‌ക്രൂ മുറുക്കാനും അഴിയ്ക്കാനും, വളരെ എളുപ്പം. 5/2.5 എൻഎം ടോർക്കിൽ 360 ആർപിഎം ആണ് ഇതിന്റെ സ്പീഡി. 280 ഗ്രാം മാത്രമാണ് ഭാരം.

ബോഷ് ഗോയ്ക്ക് ശക്തി പകരുന്നത് 3.6 വി 1.5 എ എച്ച് ബിൽറ്റ് ഇൻ ബാറ്ററിയാണ്. 90 മിനിറ്റ് ചാർജ് ചെയ്താൽ ഒരു ദിവസം മുഴുവൻ ചാർജ് ലഭിക്കും. മൈക്രോ-യുഎസ്ബി ചാർജിംഗ് പോയിന്റ്, 3-എൽഇഡി ചാർജിംഗ് ഇൻഡിക്കേറ്റർ, റോട്ടറി ബ്രഷ് പ്ലേറ്റ് എന്നിവയാണ് മറ്റു ഘടകങ്ങൾ.  യുഎസ്ബി അഡാപ്റ്റർ, യുഎസ്ബി കേബിൾ ഉൾപ്പെടുന്ന കിറ്റിലാണ് സ്മാർട്ട് സ്‌ക്രൂഡ്രൈവർ ലഭിക്കുക. വില 3450 രൂപ.

ജർമ്മൻ എൻജിനീയറിംഗ് നിലവാരത്തിന്റെ മകുടോദാഹരണമാണ് സ്മാർട്ട് സ്‌ക്രൂഡ്രൈവർ എന്ന് ബോഷ് പവർ ടൂൾസ് തലവൻ പി കെ പനീഷ് പറഞ്ഞു