ഗോദ്‌റേജ് എഡ്ജ് പ്രോ റഫ്രിജറേറ്ററിന് ദേശീയ ഊർജ സംരക്ഷണ അവാർഡ്

Posted on: February 15, 2018

കൊച്ചി : ഗോദ്‌റേജ് എഡ്ജ് പ്രോ റഫ്രിജറേറ്ററിന് ദേശീയ ഊർജ സംരക്ഷണ അവാർഡ്. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിലാണ് ഗോദ്‌റേജ് ആർഡി എഡ്ജ് പ്രോ 190 പിഡിഎസ് 5.2 മോഡൽ റഫ്രിജറേറ്ററിന് 2017 ലെ ഊർജ സംരക്ഷണത്തിനുള്ള അവാർഡ് ലഭിച്ചത്.

രാജ്യത്തെ ഏറ്റവും ഊർജ ക്ഷമമായ സിംഗിൾ ഡോർ ഡയറക്ട് കൂൾ ഇൻവെർട്ടർ റേഞ്ചിലുള്ള മോഡലാണ് എഡ്ജ് പ്രോ. 10 വർഷം കൊണ്ട് ഒരു ത്രീസ്റ്റാർ റഫ്രിജറേറ്ററിൽ നിന്നും ലഭിക്കുന്നതിനേക്കാൾ 9300 രൂപയുടെയെങ്കിലും ലാഭം ഈ മോഡലിലൂടെ ഉപഭോക്താവിന് ലഭിക്കുന്നു.

സിംഗിൾ ഡോർ വിഭാഗത്തിൽ എഡ്ജ് പ്രോയിലൂടെ വിപണി സാന്നിദ്ധ്യം ശക്തിപ്പെടുത്താൻ കമ്പനിക്ക് സാധിച്ചെന്നും വിൽപ്പനക്കാരും ഉപഭോക്താക്താക്കളും ഒരു പോലെയാണ് ഈ റേഞ്ചിനെ സ്വീകരിച്ചതെന്നും ഗോദ്‌റേജ് അപ്ലയൻസസ് ബിസിനസ് മേധാവിയും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കമൽ നന്ദി പറഞ്ഞു.

TAGS: Godrej Edge Pro |