ഏഷ്യൻ പെയിന്റസ് അൾട്ടിമ പ്രൊട്ടെക് വിപണിയിൽ

Posted on: January 28, 2018

കൊച്ചി : ഏഷ്യൻ പെയിന്റ്‌സ് അക്രിലിക് ഫൈബർ ടെക്‌നോളജിയോടുകൂടിയ അൾട്ടിമ പ്രൊട്ടെക് വിപണിയിൽ അവതരിപ്പിച്ചു. അൾട്ടിമ പ്രൊട്ടെക് പെയിന്റ് പരിസ്ഥിതിയോട് ഇണങ്ങുന്നതാണെന്നുമാത്രമല്ല, 10 വർഷത്തെ ഡ്യൂറബിലിറ്റി വാറണ്ടിയും 6 വർഷം വാട്ടർ പ്രൂഫിംഗ് വാറണ്ടിയുമുള്ളതാണ്.

അക്രിലിക് ഫൈബർ ടെക്‌നോളജി എന്ന മികച്ച സാങ്കേതിക വിദ്യ മിനുസമായ ഫിനിഷുള്ള, കരുത്തുള്ള പെയിന്റ് ഫിലിം ചുവരുകളിൽ നൽകുന്നു. അതുവഴി വിള്ളലും പായലും ഒഴിവാക്കപ്പെടുന്നു. അങ്ങനെ വർഷങ്ങളോളം വീടിന് പുതുമയും ഉറപ്പാക്കുന്നു.

കേരളത്തിൽ എക്‌സ്റ്റീരിയർ പെയിന്റിൽ അപ്പെക്‌സ് അൾട്ടിമയും അപ്പെക്‌സും വർഷങ്ങളായി ഉപഭോക്താക്കൾക്ക് പ്രിയപ്പെട്ടവയാണ്. അൾട്ടിമ പ്രൊട്ടെകിലൂടെ കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ പെയിന്റ് വിപണിയിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഏഷ്യൻ പെയിന്റ്‌സ് സിഒഒ അമിത് സിംഗ്ലെ പറഞ്ഞു.