ഐബാൾ കോംപ്ബുക്ക് എക്‌സംപ്ലെയർ പ്ലസ്

Posted on: January 22, 2018

മുംബൈ : ഐബാൾ കോംപ്ബുക്ക് എക്‌സംപ്ലെയർ പ്ലസ് ലാപ്‌ടോപ് പുറത്തിറക്കി. വിൻഡോസ് 10 ഓപറേറ്റിംഗ് സിസ്റ്റം, ഇന്റൽ ക്വാഡ് കോർ പ്രോസസർ വിത്ത് 1.92 ജിഗാഹെർട്‌സ് സ്പീഡ്. 4 ജിബി ഡിഡിആർ3 റാം. 32 ജിബി സ്റ്റോറേജ്. 128 ജിബി വരെ വികസിപ്പിക്കാവുന്നതാണ്. 1366 x 768 പിക്‌സൽ എച്ച്ഡി സ്‌ക്രീൻ. 8.30 മണിക്കൂർവരെ പ്രവർത്തന സമയം ലഭിക്കുന്ന 10,000 എംഎഎച്ച് ബാറ്ററി തുടങ്ങിയവയാണ് പ്രധാന സവിശേഷതകൾ.

ഇൻബിൽറ്റ് വൈഫൈ, ബ്ലൂടൂത്ത്, മിനി എച്ച്ഡിഎംഐ, യുഎസ്ബി പോർട്ടുകൾ, ഡ്യുവൽ സ്പീക്കേഴ്‌സ് എന്നിവയ്ക്കു പുറമെ ഇന്റഗ്രേറ്റഡ് ക്യാമറ, ഹെഡ്‌ഫോൺ, മൈക്ക് എന്നിവ വീഡിയോ കോളിംഗ് സാധ്യമാക്കുന്നു. ഓൺലൈൻ വില 16,499 രൂപ.