ഉഷ ലഗുന വാട്ടർ ഡിസ്‌പെൻസർ ശ്രേണി

Posted on: January 14, 2018

കൊച്ചി : ഉഷ ഇന്റർനാഷണൽ ലഗുന ശ്രേണിയിൽപെട്ട വാട്ടർ ഡിസ്‌പെൻസറുകൾ വിപണിയിൽ അവതരിപ്പിച്ചു. വാണിജ്യാവശ്യങ്ങൾക്കും ഗാർഹികാവശ്യങ്ങൾക്കും അനുയോജ്യമാണ് പുതിയ ശ്രേണി.

ഒരേ ടേപ്പിൽ നിന്ന് തന്നെ ചൂടുള്ളതും തണുത്തതും സാധാരണ ഊഷ്മാവിലുള്ളതുമായ ജലം ലഭിക്കും എന്നതാണ് ലഗുനയുടെ സവിശേഷത. ഒരു മണിക്കൂറിൽ 3.5 ലിറ്റർ വരെ തണുപ്പിക്കാനുള്ള ശേഷിയും ഇവയ്ക്കുണ്ട്. ലഗുനയുടെ ഏറ്റവും കുറഞ്ഞ വില 95950 രൂപയാണ്.

വാട്ടർ ഡിസ്‌പെൻസർ വിഭാഗത്തിൽ 100 ശതമാനം വളർച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നതെന്ന് ഉഷാ ഇന്റർനാഷണൽ ബിസിനസ് ഹെഡ് (വാട്ടർ സൊല്യൂഷൻസ്) ഭരത് ഖാർബോണ്ട പറഞ്ഞു.