അതിഥി ബ്രാൻഡ് ഉത്പന്നങ്ങളുമായി പാരിസൺസ്

Posted on: January 8, 2018

പാരിസൺസ് ഗ്രൂപ്പിന്റെ അതിഥി എന്ന ബ്രാൻഡ് പ്രീമിയം ഭക്ഷ്യോത്പന്നങ്ങൾ കൊച്ചിയിൽ നടൻ ഫഹദ് ഫാസിൽ, പാരിസൺസ് ഗ്രൂപ്പ് എംഡി എൻ.കെ. മുഹമ്മദ് അലിയിൽ നിന്നു സ്വീകരിച്ച് വിപണിയിൽ അവതരിപ്പിക്കുന്നു. ഡയറക്ടർമാരായ എൻ.കെ. അഷ്‌റഫ്, ടി.പി. അബ്ദുള്ള, എൻ.കെ. ഖാലിദ്, എൻ.കെ. ഹാരിസ്, യൂണിറ്റ് ഹെഡ് പി. രവീന്ദ്രനാഥ്, ആർ.കെ. സ്വാമി, ജനറൽ മാനേജർ ഹിജാസ് അലി റാസ എന്നിവർ സമീപം.

കൊച്ചി : കോഴിക്കോട് ആസ്ഥാനമായുള്ള പാരിസൺസ് ഗ്രൂപ്പ് അതിഥി ബ്രാൻഡിൽ പ്രീമിയം ഉത്പന്നങ്ങൾ വിപണിയിൽ അവതരിപ്പിച്ചു. റാഡിസൺ ബ്ലൂ ഹോട്ടലിൽ നടന്ന ചടങ്ങിൽ, ബ്രാൻഡ് അംബാസഡർ കൂടിയായ പ്രശസ്ത സിനിമാതാരം ഫഹദ് ഫാസിലാണ് ഉത്പന്നങ്ങൾ പുറത്തിറക്കിയത്. സൂര്യകാന്തി എണ്ണ, തവിടെണ്ണ, വെളിച്ചെണ്ണ, റിഫൈൻഡ് പാമൊലീൻ എണ്ണ, ചക്കി ആട്ട, ഗോതമ്പ് (ഹോൾ വീറ്റ്) ആട്ട, വറുത്ത റവ എന്നിവയാണ് അതിഥി ശ്രേണിയിലെ ഉത്പന്നങ്ങൾ.

രാജ്യാന്തര ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്ന അത്യാധുനിക ശുദ്ധീകരണശാലയിൽ ഉത്പാദിപ്പിക്കുന്നതാണ് അതിഥി സൂര്യകാന്തി എണ്ണ (സൺഫ്‌ളവർ ഓയിൽ). ഏറെ വറുക്കൽ (ഡീപ് ഫ്രൈയിങ്) ഉള്ള ഇന്ത്യൻ പാചകരീതിക്ക് അങ്ങേയറ്റം അനുയോജ്യമാണ് കുറഞ്ഞ ആഗിരണസ്വഭാവമുള്ള അതിഥി സൂര്യകാന്തി എണ്ണ. വൈറ്റമിനുകൾ, ധാതുലവണങ്ങൾ, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് എന്നിവയുടെ സന്തുലനം നിലനിർത്താനുള്ള ന്യൂട്രിസീൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചക്കി മില്ലുകളിൽ ഉൽപാദിപ്പിക്കുന്നതാണ് അതിഥി ഗോതമ്പ് ആട്ട, ചക്കി ആട്ട എന്നിവ. സംഭരണം മുതൽ വിതരണം വരെ എല്ലാ ഘട്ടങ്ങളിലും കർശനമായ ഗുണനിലവാര നിയന്ത്രണമുള്ള ഉത്പാദന രീതിയാണ് അവലംബിക്കുന്നത്.

TAGS: Aditi | Parisons Group |