25
Thursday
April 2024
April 2024
ഓപ്പിൾ എൽഇഡി സ്‌പോട്ട്‌ലൈറ്റ് എച്ച്എസ് വിപണിയിൽ
Posted on: December 18, 2017
കൊച്ചി : എൽഇഡി ലൈറ്റിങ്ങ് ടെക്‌നോളജി നിർമ്മാതാക്കളുമായ ഓപ്പിൾ നവീനവും, സവിശേഷമായി രൂപകല്പ്പന ചെയ്തതുമായ എൽഇഡി സ്‌പോട്ട് ലൈറ്റ് എച്ച്എസ് വിപണിയിലെത്തിച്ചു. റീട്ടെയിൽ, സ്‌കൂളുകൾ, വീടുകൾ, കോൺഫെറൻസ് റൂമുകൾ, ഹോസ്പിറ്റാലിറ്റി, ഹെല്ത്ത് കെയർ മേഖലകളിലെ ഉപയോഗങ്ങൾക്ക് ഏറ്റവും അനുയോജ്യമാണ്. ഇതിന്റെ് നവീനമായ ടിഐആർ ലെൻസ് പ്രൊഫഷണൽ ആക്‌സന്റ് ലൈറ്റിങ്ങിനുള്ള നിഴലുകൾ ഇല്ലാത്ത തെളിഞ്ഞ ബീം ലൈറ്റ് വാഗ്ദാനം ചെയ്യുന്നു.
കുറഞ്ഞ ഊർജ്ജോപയോഗത്തിന് വേണ്ടി പ്രത്യേകം രൂപകല്പ്പാന ചെയ്തതാണ് ഈ ഉത്പന്നം. 35 വാട്ട്, 50 വാട്ട് ഹാലൊജെൻ സ്‌പോട്ടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ എച്ച്എസ് 85 % വൈദ്യുതി ലാഭിക്കും. 7 വാട്ട് പവർ കപ്പാസിറ്റിയുള്ള എൽഇഡി സ്‌പോട്ട് ലൈറ്റ് എച്ച്എസിന് 600 രൂപയാണ് വില.
TAGS: Opple LED Spotlight HS |
News in this Section
Related News