സോണിയുടെ പുതിയ സ്പീക്കർ സിസ്റ്റംസ് വിപണിയിൽ

Posted on: December 18, 2017

കൊച്ചി : സോണി ഇന്ത്യ സൈലിഷും എന്നാൽ ഉപഭോക്താക്കൾക്ക് താങ്ങാനാകുന്നതുമായ പുതിയ സ്പീക്കർ സിസ്റ്റം എസ്എ-ഡി40 , എസ്എ-ഡി20 പുറത്തിറക്കി. നവീകരണത്താൽ നയിക്കപ്പെടുന്ന ഈ പുതിയ സ്പീക്കറുകൾ പവർഫുൾ സൗണ്ട്, ശക്തമായ ബാസ് എന്നിവയ്‌ക്കൊപ്പം ടെലിവിഷൻ, സ്മാർട്ട്‌ഫോൺ എന്നിവയ്ക്കായി സവിശേഷവും നൂതനവുമായ കണക്റ്റിവിറ്റിയും സാധ്യമാണ്.

എസ്എ-ഡി40 യുടെ 4.1, എസ്എ-ഡി20 യുടെ 2.1 ചാനൽ സറൗണ്ട് സൗണ്ട് സിസ്റ്റം, വിശാലമായ സൗണ്ട് എഫക്ടും വീട്ടിൽ തന്നെ ഒരു യഥാർത്ഥ സിനിമ പോലുള്ള ഒരു ശബ്ദ അന്തരീക്ഷം ഉറപ്പാക്കി ബഹുമുഖ ടെലിവിഷൻ ദൃശ്യാനുഭവം നൽകുന്നു. എസ്എ-ഡി40 നും എസ്എ-ഡി20നും യഥാക്രമം 80 വാട്ട്‌സ്, 60വാട്ട്‌സ് പവർ ഔട്ട്പുട്ട് സംശുദ്ധമായ ഹൈപവർ ഓഡിയോ ശ്രവ്യസാധ്യമാക്കുന്നു.ബ്ലൂടൂത്ത് സ്ട്രീമിംഗിലൂടെ ഫോൺ വയർലെസ് ആയി കണക്റ്റുചെയ്ത് മെച്ചപ്പെട്ട ശബ്ദത്തിൽ ഇഷ്ടപ്പെട്ട മൊബൈൽ ഗാനങ്ങൾ ആസ്വദിക്കാം. സ്പീക്കറുകളുടെ ബ്ലൂടൂത്ത്, യുഎസ്ബി സംവിധാനങ്ങൾ ടി.വി. ശബ്ദം മെച്ചപ്പെടുത്തുക മാത്രമല്ല സ്മാർട്ട്‌ഫോണും യുഎസ്ബിയും ഉപയോഗിച്ച് സംഗീതാസ്വാദനം എളുപ്പമാക്കുന്നു.

കണക്ഷനുകൾ എളുപ്പത്തിലാക്കുന്നതിന് സ്പീക്കറുകൾക്ക് എട്ട് ബ്ലൂടൂത്ത് ഡിവൈസുകൾ വരെ ഓർമ്മയിൽ സൂക്ഷിക്കാനാകും. ടി.വി.യുമായി ബന്ധിപ്പിക്കുന്നതിന് എസ്എ-ഡി40 , എസ്എ-ഡി20 നൊപ്പം ഒരു കേബിളും ഉണ്ടായിരിക്കും. ലളിതവും ഉപയോക്തൃസൌഹാർദ്ദപരവുമായ റിമോട്ട് കൺട്രോളർ നിങ്ങളുടെ കൈയിൽ ഒതുങ്ങുന്നതാണ്. എസ്എ-ഡി40യുടെ വില 8,490 രൂപ. എസ്എ-ഡി20യുടെ വില 7,490 രൂപ.