റേ-ബാൻ ദി ജനറൽ സൺഗ്ലാസുകളുടെ ശ്രേണി അവതരിപ്പിച്ചു

Posted on: December 7, 2017

കൊച്ചി : റേ-ബാൻ ദി ജനറൽ സൺഗ്ലാസുകളുടെ ശ്രേണി വിപണിയിൽ അവതരിപ്പിച്ചു. ദി ജനറലിന്റെ സ്റ്റൈലിഷായ മിലിറ്ററി ലുക്കുള്ള റിമ്മുകളും ഇരട്ട ബ്രിഡ്ജും ചേർന്നുള്ള രൂപകൽപ്പന ഒറിജിനൽ ഏവിയേറ്ററിന്റെ ലുക്ക് തരുന്നുണ്ടെങ്കിലും സ്വന്തം നിലയിൽ വേറിട്ടു നിൽക്കുന്നു. പിന്തിരിപ്പൻ ആണെങ്കിലും ആധുനികമാണ്. ശ്രദ്ധ പിടിച്ചെടുക്കുമെന്ന് മാത്രമല്ല അത് ആവശ്യപ്പെടുകയും ചെയ്യുന്നു. ലഫ്റ്റനന്റ് ഡൗഗ്ലസ് മാകാർത്തിയോടുള്ള ആദരവായി 1987 ലാണ് ആദ്യ സൃഷ്ടി. ഇന്നത്തെ ഡിസൈൻ ആധുനികതയിലേക്കുള്ള വഴിത്തിരിവാണ്. വ്യത്യസ്തമായ നിറങ്ങളിലും ഗ്ലോസ് ഫിനിഷിലുമുള്ള സൺഗ്ലാസുകളും

ഒപ്റ്റിക്കൽ ലെൻസുകളിലും നിന്ന് ഏതുവേണമെങ്കിലും തെരഞ്ഞെടുക്കാം. കൂൾ മെറ്റാലിക്, ക്ലാസിക്ക് ബ്ലാക്ക്, മിലിട്ടറി ഗ്രീൻ അല്ലെങ്കിൽ വെങ്കല ചായ്‌വോടു കൂടിയ സൺ സോക്ക്ഡ് ഡെസേർട്ട് കൂൾ എന്നിങ്ങനെ നാലു നിറങ്ങളിൽ ഒപ്റ്റിക്കൽ ഫ്രെയിമുകളും എട്ടു ലെൻസ് നിറങ്ങളിലും ഗ്രേഡിയന്റുകളിലും സൺഗ്ലാസുകളുമുണ്ട്.