പുതിയ പ്രീമിയം എയർ പ്യൂരിഫയറുമായി സാംസംഗ്

Posted on: December 1, 2017

കൊച്ചി : സാംസംഗ് പുതിയ പ്രീമിയം എയർ പ്യൂരിഫയർ എഎക്‌സ് 7000 വിപണിയിൽ അവതരിപ്പിച്ചു. ഏറ്റവും പുതിയ പിഎം 2.5 ഫിൽറ്റർ സഹിതമാണ് എഎക്‌സ് 7000 പുറത്തിറക്കിയിട്ടുള്ളത്. വളരെ പെട്ടെന്ന് വിശാലമായ ഏരിയ എഎക്‌സ് 7000 ന് എളുപ്പത്തിൽ ശുദ്ധീകരിക്കാനാകും. കുറഞ്ഞ വൈദ്യുതി മാത്രം ഉപയോഗിച്ച് പ്രവർത്തിക്കുന്ന എഎക്‌സ് 7000 കൂടുതൽ കാലം നിലനിൽക്കും. നാല് വ്യത്യസ്തമായ മാർഗങ്ങളിലൂടെയാണ് ഇത് വായു ശുദ്ധീകരിക്കുന്നത്. ഒപ്പം ഇരട്ട സംരക്ഷണം ഉറപ്പു വരുത്തുന്നു.

പുതിയ എയർ പ്യൂരിഫയറിലൂടെ സാംസംഗ് അകത്തളങ്ങളിൽ ശുദ്ധവായു ഉറപ്പു വരുത്തുകയാണെന്ന് സാംസംഗ് കൺസ്യൂമർ ഇലക്ട്രോണിക്‌സ് ബിസിനസ് വൈസ് പ്രസിഡണ്ട് രാജീവ് ഭൂട്ടാനി പറഞ്ഞു. എഎക്‌സ് 7000, എഎക്‌സ് 3000 എന്നീ രണ്ട് എയർ പ്യൂരിഫയറുകൾ വിപണിയിൽ ലഭ്യമാണ്. എഎക്‌സ് 7000 ന് 41,990 രൂപയും എഎക്‌സ് 3000 ന് 15,490 രൂപയുമാണ് വില.