വയാ ടിഫിൻ കേരള വിപണിയിൽ

Posted on: November 22, 2017

കൊച്ചി : സിംഗപ്പൂർ ആസ്ഥാനമായ വയാ ലൈഫിന്റെ ന്യൂ ജെൻ ലഞ്ച് ബോക്‌സ് – വയാ ടിഫിൻ കേരള വിപണിയിൽ അവതരിപ്പിച്ചു. ആകർഷകമായി രൂപകൽപ്പന ചെയ്ത വാക്വം ഇൻസുലേറ്റഡ് സ്റ്റെയ്ൻലെസ്സ് സ്റ്റീൽ വയാ ടിഫിനിൽ നാലു മുതൽ ആറു മണിക്കൂർ വരെ ആഹാരം ചൂടോടെയിരിക്കും. ഓഫീസിൽ പോകുമ്പോഴും, വിനോദയാത്രയ്ക്കു പോകുമ്പോഴും ഇഷ്ട ഭക്ഷണങ്ങളായ അപ്പവും, പുട്ടും കറിയുമൊക്കെ ചൂടോടെ കരുതാൻ വയാ ടിഫിൻ ഉപകരിക്കും.

അൽപ്പംപോലും ചോർച്ചയുണ്ടാകാത്ത വിധത്തിലാണ് വയാ ടിഫിൻ നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ലാപ്‌ടോപ്പ് കൊണ്ടുപോകുന്ന ബാഗിലും ഈ ലഞ്ച് ബോക്‌സ് ധൈര്യമായി വയ്ക്കാം. ആയിരം മില്ലി (3 കണ്ടെയ്‌നറുകൾ), അറുനൂറ് മില്ലി (2 കണ്ടെയ്‌നറുകൾ) എന്നീ രണ്ട് അളവുകളിൽ വയാ ടിഫിൻ ലഭ്യമാണ്. 1890 രൂപ മുതൽ 3800 രൂപ വരെയാണ് വില. ആകർഷകമായ എട്ട് ഡിസൈനുകളിൽ വയാ ടിഫിൻ ലഭിക്കും.

ടേബിൾ മാറ്റായി രൂപപ്പെടുത്താവുന്ന ബാഗ് മാറ്റും വയാ ടിഫിനൊപ്പം വാങ്ങാവുന്നതാണ്. ലഞ്ചു ബോക്‌സ് കൊണ്ടുപോകാൻ തോൾ സഞ്ചിയായി ഉപയോഗിക്കാവുന്ന ബാഗ് മാറ്റിന്റെ സിപ്പ് അഴിച്ചാൽ ടേബിൾ മാറ്റായി മാറും. ഇതു വെള്ളവും കറയും പിടിക്കാത്ത തരമാണ്. ഒരു വർഷത്തെ വാറന്റി വയാ ടിഫിന് ലഭിക്കും.

ഗോൾഡ്, ബ്ലാക്ക്, ഗ്രാഫൈറ്റ്, വുൾ, മേപ്പിൾ തുടങ്ങി ആകർഷകമായ നിറങ്ങളും ഗ്രാഫിക്‌സും കൊണ്ട് അലംകൃതമാണ് വയാ ടിഫിന്റെ ബാഹ്യഭാഗം. ഇത്തരത്തിൽ എട്ട് വകഭേദങ്ങൾ ലഭ്യമാണ്. ഇന്ത്യയിലും വിദേശത്തുമായി കൂടുതൽ നഗരങ്ങളിലേക്ക് സാന്നിദ്ധ്യം വിപുലീകരിക്കുന്ന തിന്റെ ഭാഗമായാണ് വയാ ടിഫിനെ കൊച്ചിയിൽ അവതരിപ്പിക്കുന്നതെന്ന് വയാ ലൈഫ് സിഇഒ വശിഷ്ഠ് പറഞ്ഞു. ക്രിസ്തുമസ് കാലത്ത് ഉറ്റവർക്കും, ജീവനക്കാർക്കും ഇടപാടുകാർക്കും നൽകാൻ ഒന്നാംതരം സമ്മാനമാണ് വയാ ടിഫിനെന്ന് അദ്ദേഹം പറഞ്ഞു.