സെബ്രോണിക്‌സ് വയർലെസ് സ്റ്റീരിയോ ഇയർഫോൺ വിപണിയിൽ

Posted on: October 28, 2017

കൊച്ചി : സെബ്രോണിക്‌സ്, ഒട്ടേറെ സവിശേഷതകളോടുകൂടിയ വയർലെസ് സ്റ്റീരിയോ ഫോൺ എയർഡുവോ വിപണിയിലിറക്കി. മെറ്റാലിക് ഗ്ലോസി ഫിനിഷോടുകൂടിയ എയർഡുവോ ഒരു തരി വയർ പോലുമില്ലാത്ത, യഥാർത്ഥ വയർലെസ് ഇയർഫോണാണ്.

കോളുകൾക്കൊപ്പം സംഗീതവും ആസ്വദിക്കാം. ഏതു സംഗീതവും അതിന്റെ തനതു സൗന്ദര്യത്തിൽ ആസ്വദിക്കാനും കഴിയും. മൂന്നര മണിക്കൂർ ആണ് ബാറ്ററി ലൈഫ്. വില 4,999 രൂപ.

ശുദ്ധമായ ശബ്ദ സൗകുമാര്യമാണ് എയർഡുവോയുടെ സവിശേഷത. ഓരോ ഇയർ ഫോണിനും 7 ഗ്രാം മാത്രമാണ് ഭാരം. തികച്ചും ഭാരം കുറഞ്ഞ ഇയർഫോണുകൾ ഉപയോഗിക്കാൻ ഏറ്റവും സുഖകരവുമാണ്. സോളിഡ് വയർലെസ് അനുഭൂതിയാണ് എയർഡുവോ ലഭ്യമാക്കുകയെന്ന് സെബ്രോണിക്‌സ് ഡയറക്ടർ രാജേഷ് ദോഷി പറഞ്ഞു.