കപ്രീസ് ഓട്ടം വിന്റർ കളക്ഷൻ

Posted on: October 26, 2017

കൊച്ചി : വി ഐ പി ഇൻഡസ്ട്രീസിന്റെ വനിതകളുടെ ആക്്‌സസറീസ് ബ്രാൻഡായ കപ്രീസ് 2017 ലെ ഓട്ടം വിന്റർ കളക്ഷൻ അവതരിപ്പിച്ചു. ഹാൻഡ് ബാഗുകൾ, സാറ്റ്ചൽ, സ്ലിംഗ്, ലാപ്‌ടോപ്പ് സ്ലീവ്, ടോട്ടെ ബാഗുകൾ എന്നിവ ആകർഷകമായ നിറങ്ങൡ ലഭ്യമാണ്.

സ്ത്രീകൾക്കായി ആൻഡ്ര ശ്രേണിയിലെ ടോട്ടെ ബാഗുകൾ കോറൽ, മഞ്ഞ, ലൈം, പൗഡർ പിങ്ക് എന്നീ നിറങ്ങളിൽ 4,399 രൂപയ്ക്ക് ലഭ്യമാണ്. റിഹാന എന്ന ബലവത്തും വിശാലവുമായ ബാക്ക് പായ്ക്കുകൾ കറുപ്പ്, നേവി ബ്ലൂ തുടങ്ങിയ നിറങ്ങളിൽ 4,599 രൂപയ്ക്കും തെരഞ്ഞെടുക്കാം. ഓർക്കിഡ് ശ്രേണിയിൽ സാറ്റ്ചലുകളും വാലറ്റുകളും നീല, റോസ്, പിങ്ക്, നിറങ്ങളിൽ 1,599 രൂപ മുതൽ 2,999 രൂപ വരെ വിലകളിൽ ലഭ്യമാണ്.

TAGS: VIP Caprese |