അംബ്രേനി ക്രെഡിറ്റ്കാർഡ് ഹോൾഡർ പവർബാങ്ക്

Posted on: October 8, 2017

മുംബൈ : ഐടി പെരിഫറൽ ബ്രാൻഡായ അംബ്രേനി, ക്രെഡിറ്റ് കാർഡ് / ബിസിനസ് കാർഡ് ഹോൾഡർ പവർ ബാങ്ക് (പിസിഎച്ച് 11) വിപണിയിൽ അവതരിപ്പിച്ചു. 2500 എംഎഎച്ച് ശേഷിയുള്ള ലി-പോളിമർ ബാറ്ററിയാണ് പിസിഎച്ച് – 11 പവർ ബാങ്കിലുള്ളത്.

ബിഐഎസ് സർട്ടിഫിക്കേഷനുള്ള പിസിഎച്ച് – 11 ഷോർട്ട് സർക്യൂട്ട്, ഓവർ ചാർജിംഗ്, ഓവർ ഡിസ്ചാർജിംഗ് എന്നിവയിൽ നിന്ന് സുരക്ഷിതമാണ്. ഒരേസമയം 10-12 ബിസിനസ് കാർഡുകൾ, 2-3 ബിസിനസ് കാർഡുകൾ എന്നിവ ഈ പി യു ലെതർ ഹോൾഡറിൽ സൂക്ഷിക്കാനാകും. വില 1,599 രൂപ. റിലയൻസ് ഡിജിറ്റൽ, മെട്രോ, ഡിജിറ്റൽ എക്‌സ്പ്രസ്, ബെസ്റ്റ് പ്രൈസ് തുടങ്ങിയ പ്രമുഖ റീട്ടെയ്ൽ സ്റ്റോറുകളിലും ആമസോൺ, ഫ്‌ളിപ്കാർട്ട് തുടങ്ങിയ പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലും ഈ ഉത്പന്നം ലഭ്യമാണ്.