ഐബാൾ 12000 എംഎഎച്ച് പവർ ബാങ്ക്

Posted on: October 8, 2017

മുംബൈ : ഐബാൾ 12000 എംഎഎച്ച് ലി-പോളിമർ ബാറ്ററിയുള്ള (പിഎൽഎം-12100) പവർ ബാങ്ക് പുറത്തിറക്കി. രണ്ട് ചാർജിംഗ് പോർട്ടുകൾ, എൽഇഡി ടോർച്ച് എന്നിവയാണ് ഈ പവർബാങ്കിന്റെ സവിശേഷത.

എ-ഗ്രേഡ് ബാറ്ററികൾ ഉപയോഗിക്കുന്നതിനാൽ ഏറ്റവും സുരക്ഷിതമായ പവർ ബാങ്കുകളാണ് ഐബോളിന്റേതെന്ന് സിഇഒയും ഡയറക്ടറുമായ സന്ദീപ് പരസ്രംപുരിയ പറഞ്ഞു.

വൈറ്റ് വിത്ത് ഗോൾഡ് റിം, ബ്ലാക്ക് വിത്ത് ഗൺമെറ്റൽ റിം എന്നീ നിറങ്ങളിൽ പവർ ബാങ്ക് തെരഞ്ഞെടുക്കാം. ബിഐഎസ് അംഗീകാരമുള്ള പിഎൽഎം-12100 ലാപ് ടോപ്പുകൾ, സ്മാർട്ട്‌ഫോണുകൾ ടാബ്‌ലറ്റുകൾ എന്നിവയ്ക്ക് അനുയോജ്യമാണ്. ഒരു വർഷത്തെ വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. വില 2,499 രൂപ.