ദീപാവലിക്ക് ആകർഷക ഓഫറുകളുമായി സോണി

Posted on: October 6, 2017

കൊച്ചി : എല്ലാ വിഭാഗം ഉത്പന്നങ്ങളിലും ആകർഷകമായ ദീപാവലി ഓഫറുകളുമായി സോണി. പ്ലേസ്റ്റേഷൻ 4, എക്‌സ്ട്ര ബാസ്സ് ഹെഡ്‌ഫോണുകൾ, 1ടിബി എക്‌സ്റ്റേണൽ ഹാർഡ് ഡ്രൈവുകൾ, 5800 എംഎഎച്ച് പവർ ബാങ്കുകൾ, 16 ജിബി പെൻ ഡ്രൈവ്, എസ് ഡി കാർഡുകൾ, ആമസോൺ കിൻഡിൽ, ജിയോ-എഫ് ഐ ആൻഡ് ജിയോ 4ജി ഡാറ്റ തുടങ്ങിയ ബണ്ടിലായുള്ള നിരവധി ആക്‌സസറികൾ സോണി ഉത്പന്നങ്ങൾ വാങ്ങുമ്പോൾ നേടാനാവും.

ഉപഭോക്താക്കളെ സന്തോഷഭരിതരാക്കാനും ഈ ഉത്സവകാലത്ത് അവരുടെ ആഘോഷങ്ങൾ വിപുലമാക്കാനും വിശ്വസനീയമായ പ്രൊമോഷൻ ഓഫറുകളോടെ ഞങ്ങൾ തയാറായിക്കഴിഞ്ഞുവെന്ന് സോണി ഇന്ത്യ സെയിൽസ് ഹെഡ് സതീഷ് പത്മനാഭൻ പറഞ്ഞു. ഓരോ ബ്രാവിയയും വാങ്ങുമ്പോൾ ലഭിക്കുന്ന ഉറപ്പുള്ള സമ്മാനം സോണി ഉറപ്പുനൽകുന്നു. ഈ ഉത്സവകാലത്ത് ഇന്ത്യയിൽ ഉടനീളം 10 ലക്ഷം ബ്രാവിയ യൂണിറ്റുകൾ വിൽക്കാനാണ് സോണി പ്ലാൻ ചെയ്യുന്നത്.

പുതിയ ഉത്പന്നങ്ങളം ആകർഷകമായ ഉപഭോക്തൃ പ്രൊമോഷൻ ഓഫറുകളും, ഫിനാൻസ് സ്‌കീമുകളും, മാർക്കറ്റിംഗ് ക്യാംപെയ്‌നുകളും വഴി കഴിഞ്ഞ വർഷം ഇതേ കായളവിലേതിനേക്കാൾ 25 ശതമാനം അധികം വിൽപ്പനയാണ് സോണി ലക്ഷ്യമിടുന്നതെന്ന് അദേഹം കൂട്ടിച്ചേർത്തു.

TAGS: Sony |