ക്വാണ്ടം സ്ലിം പവർ ബാങ്ക്

Posted on: October 1, 2017

മുംബൈ : ക്വാണ്ടം ഹൈ – ടെക് സ്ലിം പവർ ബാങ്ക് (ക്യുഎച്ച്എം 10കെപി വിപണിയിൽ അവതരിപ്പിച്ചു. 10,000 എംഎഎച്ച് ശേഷിയുള്ള ക്യുഎച്ച്എം 10 കെപി പോക്കറ്റിന് അനുയോജ്യമാണ്. അതിവേഗ ചാർജിംഗ് സാധ്യമാക്കുന്ന പോളിമർ ബാറ്ററിയാണ് ക്യുഎച്ച്എമ്മിലുള്ളത്.

എൽഇഡി ഇൻഡിക്കേറ്റർ, ഡ്യുവൽ ചാർജിംഗ് ഇന്റർഫേസ് തുടങ്ങിയ സവിശേഷതകളുള്ള ക്യുഎച്ച്എം സ്മാർട്ട്‌ഫോണുകൾക്കും ടാബലറ്റുകൾക്കും അനുയോജ്യമാണ്. ഷോർട്ട് സർക്യൂട്ട്, ഓവർ ചാർജിംഗ്, ഓവർ ഡിസ്ചാർജിംഗ്, ഓവർ വോൾട്ടേജ് പ്രൊട്ടക്ഷൻ എന്നിവ തടയുന്ന ഇന്റലിജന്റ് ബിൽറ്റ് ഇൻ സർക്യൂട്ട് ക്യുഎച്ച്എം പവർ ബാങ്കിന്റെ പ്രത്യേകതയാണ്. വില 1,899 രൂപ.