സോണി ഡോൾബി സൗണ്ട് ബാർ എച്ച്ടി-എസ്ടി 5000 വിപണിയിൽ

Posted on: September 19, 2017

കൊച്ചി : സോണി ആദ്യത്തെ ഡോൾബി അറ്റ്‌മോസ് 7.1.2 ചാനൽ സൗണ്ട് ബാർ വിപണിയിൽ അവതരിപ്പിച്ചു. പ്രീമിയം സൗണ്ട് എന്റർടെയ്ൻമെന്റിലെ പുതിയ അനുഭവമായ എച്ച്ടി-എസ്ടി5000 വേറിട്ട മനോഹരമായ ഡിസൈനും അതിശയിപ്പിക്കുന്ന സറൗണ്ട് സൗണ്ടും സംയോജിക്കുന്നതാണ്. സംഗീതം ആസ്വദിക്കുന്നതിനായി ഒരു വയർലെസ് സ്പീക്കറായി പ്രവർത്തിക്കുമ്പോൾ തന്നെ എസ്-ഫോഴ്‌സ് ഫ്രണ്ട് സറൗണ്ട് ടെക്‌നോളജിക്കൊപ്പം സൗണ്ട്ബാർ സുപ്പീരിയർ ഓഡിയോ ക്വാളിറ്റി നൽകുന്നു. ഡോൾബി അറ്റ്‌മോസ് പ്രാപ്തമാക്കിയ സ്പീക്കറുകൾ അത്യാകർഷകമായ മൂന്ന് ഡൈമെൻഷനിലുള്ള സറൗണ്ട് സൗണ്ട് നൽകുന്നു.

അന്തരീക്ഷത്തിന് യോജിച്ച ശബ്ദം കൃത്യമായി സ്ഥാനപ്പെടുത്തുന്നതിനാൽ 7.1.2 സ്പീക്കർ ചാനലുകൾ പൂർണ്ണമായ ശബ്ദ മിശ്രണം ലഭ്യമാക്കുന്നു. ഡോൾബി അറ്റ്‌മോസിനായി ഒപ്റ്റിമൈസ് ചെയ്ത രണ്ട് ഇൻ-ബിൽറ്റ് അപ്പ്-ഫയറിംഗ് സ്പീക്കറുകൾ മുകൾത്തട്ടിലെ ശബ്ദങ്ങൾക്ക് പോലും കൂടുതൽ വ്യക്തത നൽകുന്നു. മികച്ച ശബ്ദത്തോടെ വീട്ടിൽ തന്നെ യഥാർത്ഥ സിനിമ ഓഡിയോ അനുഭവും ഉറപ്പാക്കുന്നു. സിനിമ സ്റ്റൈലിനോട് കിടപിടിക്കുന്ന വെർച്വൽ സറൗണ്ട് സൗണ്ടിൽ വേവ് ഫ്രണ്ട് ടെക്‌നോളജിയും ഡിജിറ്റൽ സിഗ്നൽ പ്രോസസ്സിംഗും എസ്-ഫോഴ്‌സ് പ്രോ ഫ്രണ്ട് സറൗണ്ടും സംയോജിച്ചിരിക്കുന്നു.

ഒരു സ്വാഭാവിക, മൂന്ന് ഡൈമെൻഷനൽ സൗണ്ട് ഫീൽഡ് നൽകുന്നതാണിത്. ഒരു ഒറ്റ സൗണ്ട് ബാറിൽ നിന്നും സബ്‌വൂഫറിൽ നിന്നുമാണ് ഇതെല്ലാം സാധ്യമാകുന്നത്. കൂടുതൽ ആഴത്തിലുള്ള സിനിമാറ്റിക്ക് അനുഭവം ആസ്വദിക്കാനാകും. കൊയാക്‌സിയൽ മാഗ്നറ്റിക്ക് ഫ്‌ളൂയിഡ് സ്പീക്കറും 180 എംഎം സിഗ്മ സബ്‌വൂഫർ യൂണിറ്റും ഉപയോഗിച്ച് മികവുറ്റതാക്കിയതാണ് സൗണ്ട് ക്വാളിറ്റി. സന്തുലിതമായ ശബ്ദവും വ്യക്തതയുള്ള ബാസും ഉറപ്പാക്കുന്നു. ഫ്രീക്വൻസിയിൽ ഉടനീളം കൃത്യമായി വിന്യസിച്ച ഓഡിയോ നൽകുന്നതിന് ഒറ്റ സ്പീക്കർ യൂണിറ്റിനുള്ളിൽ ഒന്നിച്ച് പ്രവർത്തിക്കുന്ന ഒരു വൂഫറും ട്വീറ്ററുമാണുള്ളത്.

എസ്-മാസ്റ്റർ എച് എക്‌സ്-ഹൈ റെസ് ഓഡിയോ ഡിജിറ്റൽ ആമ്പ്‌ളിഫയറുള്ള സൗണ്ട് ബാർ മെച്ചപ്പെടുത്തിയ ശബ്ദ പൊസിഷനിംഗും വ്യക്തതയും നൽകുന്നു. ബ്ലൂടൂത്ത് – എൻ എഫ് സി ഉള്ള ഒറ്റ ടച്ച് വയർലെസ് ലിസണിംഗ്, സൗണ്ട് ബാർ വഴിയുള്ള സംഗീതം സ്ട്രീം ചെയ്യൽ എളുപ്പമുള്ളതാക്കുന്നു. ബ്ലൂടൂത്ത് ഉപയോഗിച്ച്, സ്മാർട്ട് ഫോണിൽ നിന്നും വയർലെസായി സ്ട്രീം ചെയ്യുന്ന മ്യൂസിക്ക് പ്ലേബാക്ക് ആസ്വദിക്കാനാകും. മോണിട്ടറിൽ നോക്കാതെ തന്നെ മ്യൂസിക്ക് സെന്റർ വഴി അകലെയുള്ള സ്ഥലത്തുനിന്ന് പെൻഡ്രൈവിലെ മ്യൂസിക്ക് ലിസ്റ്റ് ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ബ്രൗസ് ചെയ്യാനാകും. സോണി മ്യൂസിക്ക് സെന്റർ വഴി നിയന്ത്രിക്കുന്ന, വയർലെസ് മൾട്ടി-റൂം ലിസണിംഗ് ഉപയോഗിച്ച് വീട്ടിലെവിടെയും ശബ്ദം കേൾക്കാനാകും.

സോണി മ്യൂസിക്ക് സെന്റർ ആപ്പ്, വയർലെസ് സബ്‌വൂഫർ, ഉയർന്ന ഡൈനാമിക്ക് റേഞ്ചും ഉള്ള കരുത്തുറ്റ ഓഡിയോ-വിഷ്വൽ പ്രകടനം എച്ച്ടി-എസ്ടി 5000 നൽകുന്നു. ഉയർന്ന ഗുണമേന്മയുള്ള ഘടകഭാഗങ്ങൾ ഉപയോഗിച്ച് ഡിസൈൻ ചെയ്തിട്ടുള്ളതും എഞ്ചിനീയർ ചെയ്തിട്ടുള്ളതുമാണ് എച്ച്ടി-എസ്ടി 5000 സൗണ്ട് ബാർ. ഉയർന്ന റെസല്യൂഷൻ ഓഡിയോ പ്ലേബാക്കും ഉയർന്ന ഡൈനാമിക്ക് റേഞ്ചും ഉള്ള കരുത്തുറ്റ എച്ച്ടി-എസ്ടി 5000 ന്റെ വില 1,50,990 രൂപയാണ്.

TAGS: SONY HT-ST5000 |