ഹൈ-പവർ ടവർ ഓഡിയോ സിസ്റ്റം എംഎച്ച്സി-വി90 ഡിഡബ്ല്യു സോണി പുറത്തിറക്കി

Posted on: September 9, 2017

കൊച്ചി : പ്രീമിയം ഓഡിയോ ലൈനപ്പ് കൂടുതൽ വിപുലമാക്കി സോണി ഇന്ത്യ പുതിയ ഹൈ പവർ ഓഡിയോ സിസ്റ്റം എംഎച്ച്സി-വി90 ഡിഡബ്ല്യു അവതരിപ്പിച്ചു. എല്ലായിടത്തും എത്തുന്ന ഉയർന്ന ക്വാളിറ്റി ശബ്ദം നൽകുന്നതിനുള്ള നൂതനമായ ടെക്‌നോളജിയും സൗണ്ട് പ്രഷറുമുള്ളതാണ് എംഎച്ച്സി-വി90 ഡിഡബ്ല്യു. മനോഹരമായ രൂപഭംഗിയുള്ള എംഎച്ച്സി-വി90 ഡിഡബ്ല്യുന്റെ ഉയരം 170 സെന്റീമീറ്ററാണ്. സ്പീക്കറിന്റെ വലിയ ടവർ ഡിസൈൻ സാധ്യമായ മികച്ച രീതിയിൽ സംഗീതം ആസ്വദിക്കാൻ അവസരമൊരുക്കുന്നു.

ഉഗ്രൻ ലൈറ്റിംഗ് ഫീച്ചർ ഓപ്ഷനുകൾ, 2000 വാട്ട്‌സ് ഓഡിയോ ഔട്ട്പുട്ടുള്ള കരുത്തുറ്റ ശബ്ദനിലവാരം, എൻ എഫ് സി, ബ്ലൂടൂത്ത് ടെക്‌നോളജി ഉപയോഗിച്ച് വയർലെസ് കണക്ടിവിറ്റി , ഗെസ്ച്വറും മോഷൻ കൺട്രോളറും കരോക്കെ മോഡും എംഎച്ച്സി-വി90 ഡിഡബ്ല്യുന്റെ സമാനതകളില്ലാത്ത സവിശേഷതകളാണ്. ശബ്ദത്തിന്റെ റേഞ്ചും വ്യാപനവും വർധിപ്പിക്കാൻ, മുൻവശം അഭിമുഖമായുള്ള മധ്യ റേഞ്ച് ആംഗിൾഡ് സ്പീക്കറുകളും ട്വീറ്ററുകളും 20 ഡിഗ്രിയിൽ പുറത്തേക്ക് ആംഗിൾ ചെയ്തിരിക്കുന്നു. ലളിതമായ ആംഗ്യങ്ങളിലൂടെ വോളിയം കൂട്ടാനും കുറയ്ക്കാനും പ്ലേ ചെയ്യാനും പോസ് ചെയ്യാനും ഗാനം മാറ്റാനുമെല്ലാം സാധിക്കുന്ന സവിശേഷമായ അനുഭവം നിങ്ങൾക്ക് ഗെസ്ച്വർ കൺട്രോളിലൂടെ ലഭ്യമാകും.

ഗൂഗിളിന്റെ ക്രോംകാസ്റ്റ് ബിൽറ്റ്-ഇന്നും സ്‌പോട്ടിഫൈയും ഉൾപ്പെടുന്ന സംഗീത സേവനങ്ങളെ എംഎച്ച്സി-വി90 ഡിഡബ്ല്യു പിന്തുണയ്ക്കുന്നു. എളുപ്പം ഉപയോഗിക്കാവുന്ന ടച്ച് പാനൽ യൂസർ ഇന്റർഫേസ് ബാക്ക്-ലിറ്റുമാണ്, അതിനാൽ ഒരു ട്രാക്ക് സ്‌കിപ്പ് ചെയ്യാൻ ശ്രമിക്കുമ്പോൾ ഇരുട്ടിലും തപ്പിത്തടയൽ ഉണ്ടാകുന്നില്ല. പാർട്ടി പോലുള്ള അന്തരീക്ഷം സൃഷ്ടിക്കാൻ, ബീറ്റിനനുസരിച്ച് സ്പീക്കർ ലൈറ്റുകളും മൾട്ടി-കളർ വൂഫർ ലൈറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്.

പ്രീമിയം ഓഡിയോ ക്വാളിറ്റി നൽകിക്കൊണ്ട് ബ്ലൂടൂത്തും എൻ എഫ് സിയും വഴി ഒറ്റ ടച്ച് വയർലെസ് കണക്റ്റിവിറ്റിയിലൂടെ സ്പീക്കർ പ്രവർത്തനസജ്ജമാക്കിയിരിക്കുന്നു. ബ്ലൂടൂത്ത് ഉപയോഗിച്ച്, സ്മാർട്ട്‌ഫോണിൽ നിന്ന് വയർലെസായി മ്യൂസിക്ക് പ്ലേബാക്ക് സ്ര്ടീം ചെയ്ത് ആസ്വദിക്കാൻ സാധിക്കും. വില 65,990 രൂപ.

TAGS: Sony | Sony MHC-V90 DW |