ഡ്യുലക്‌സ് വെതർഷീൽഡ് ഫ്‌ളാഷ് വിപണിയിൽ

Posted on: September 4, 2017

കൊച്ചി : അക്‌സോ നൊബേൽ ഡ്യൂലക്‌സ് വെതർഷീൽഡ് ഫ്‌ളാഷ് വിപണിയിൽ അവതരിപ്പിച്ചു. ഏതു കാലാവസ്ഥ വെല്ലുവിളികളേയും അതിജീവിക്കാൻ ശേഷിയുള്ളതാണ് ഫ്‌ളാഷ്. വെതർഷീൽഡ് ഫ്‌ളാഷിന്റെ പ്രത്യേക ഹൈബോണ്ട് സാങ്കേതികവിദ്യ പ്രൈമറിന്റേയും പെയിന്റിന്റെയും ഗുണങ്ങൾ ഒരുമിച്ചു ലഭ്യമാക്കുന്നതിനാൽ പെയിന്റിംഗ് സമയം ലാഭിക്കാം.

ഹെവി മെറ്റൽ, അൽകൈൽ ഫിനോൾ എതോക്‌സിലേറ്റ്‌സ്, ഫോർമൽ ഡി ഹൈഡ് എന്നിവ ചേർക്കാത്ത, ഫ്‌ളാഷിൽ വൊളാടൈൽ ഓർഗാനിക് കോമ്പൗണ്ട്‌സ് വളരെ കുറഞ്ഞ അളവിൽ മാത്രമാണുള്ളത്. ഫ്‌ളാഷിലുള്ള ആൽഗേ ഫങ്കസ് ഗാർഡ്, പൂപ്പൽ ആൽകലി ആക്രമണങ്ങളെ പ്രതിരോധിക്കുന്നു. ആൽക്കലി സാൾട്ട് ഉണ്ടാക്കുന്ന കേടുപാടുകളെ ആൽക്കലി ഗാർഡ് ചെറുക്കുന്നു. ഡെർട്ട് ഗാർഡ് ആകട്ടെ അഴുക്കിനേയും പൊടിയേയും തടയുന്നു. സൺറിഫ്‌ളക്റ്റ് ചുവരിലെ താപനില കുറച്ച് ഉൾവശത്ത് തണുപ്പ് പ്രദാനം ചെയ്യുന്നു.