സോണി പുതിയ സൗണ്ട് ബാർ എച്ച് ടി -സി ടി 290 വിപണിയിൽ

Posted on: August 28, 2017

കൊച്ചി : സോണി ഇന്ത്യ പുതിയ സൗണ്ട് ബാർ എച്ച് ടി -സി ടി 290 വിപണിയിൽ അവതരിപ്പിച്ചു. ലിവിംഗ് റൂമുകളുടെ ട്രെൻഡിന് കൃത്യമായി ഇണങ്ങുന്ന വിധത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന സൗണ്ട്ബാർ ലിവിംഗ് റൂമിന്റെ സ്ഥലവിസ്തൃതിക്ക് കൂടുതൽ മൂല്യം നൽകുന്ന സ്ലിം ഔട്ട്‌ലുക്കും ഉയർന്ന നിലവാരമുള്ളതുമായ ശ്രവ്യാനുഭവവും നൽകുന്നതോടൊപ്പം സംഗീതാസ്വാദനത്തിന് വയർലെസ് സ്പീക്കറായും പ്രവർത്തിക്കുന്നു.

2.1 ചാനൽ റിയൽ സറൗണ്ട്് സൗണ്ട് സിനിമാറ്റിക് അനുഭവവും സ്പീക്കറുകൾ അസാധാരണമായ 300 വാട്ട് പവർ നൽകുകയും ചെയ്യുന്നു. സൗണ്ട് ബാറിന്റെ ഓരോ അറ്റത്തുമുള്ള ഡ്രൈവറുകൾ വ്യക്തമായ മധ്യ-ഉയർന്ന ശ്രേണി ശബ്ദം നൽകുകയും വയർലെസ് സബ്‌വൂഫർ മികച്ച മുഴക്കമുള്ള ശബ്ദ വിന്യാസവും ഓരോ ബാസ്‌ലൈനിലും പരമാവധി ഇംപാക്ടും നൽകുന്നു. ബ്ലൂടൂത്ത് സഹിതമുള്ള വൺ ടച്ച് വയർലെസ് കണക്ടിവിറ്റിയുള്ള സൗണ്ട്ബാർ ബ്രാവിയ ടിവകളുമായി എളുപ്പത്തിൽ സംയോജിപ്പിക്കാം.

ബ്ലൂടൂത്ത് വഴി സ്മാർട്ട്‌ഫോണിൽ നിന്നും അനായാസമായി മ്യൂസിക് സ്ട്രീം ചെയ്ത് ആസ്വദിക്കാവുന്നതാണ്. ശ്രവ്യ ഗുണമേന്മ നൽകുന്ന വയർലെസ് സബ്‌വൂഫർ വലിപ്പത്തിൽ വളരെ ഒതുക്കമുള്ളതും എന്നാൽ ശബ്ദ വിന്യാസത്തിന്റെ കാര്യത്തിൽ വിശാലമായതുമാണ്. തടസരഹിതമായ കണക്ടിവിറ്റിക്കു പുറമേ, സ്മാർട്ട്‌ഫോൺ, ടാബ്‌ലെറ്റ്, യുഎസ്ബി സ്റ്റിക്കുകൾ എന്നിവയ്ക്ക് സ്ഥിരമായ കണക്ഷൻ ആസ്വദിക്കാവുന്നതും സംവിധാനത്തിലുള്ള യുഎസ്ബി പോർട്ട് വഴി എംപി3 ഫയലുകൾ പ്ലേ ചെയ്യാവുന്നതുമാണ്.

യുഎസ്ബി പോർട്ട് വഴി ചാർജ് ചെയ്യാനും വിവിധ ഉപകരണങ്ങളിൽ നിന്ന് മ്യൂസിക് ഫയലുകൾ ആക്‌സസ് ചെയ്യാവുന്നതുമാണ്. സൗണ്ട് ബാർ എച്ച് ടി -സി ടി 290 ന്റെ വില 19,990 രൂപ.

TAGS: SONY HT-CT 290 |