വൈഫൈ സൗകര്യമുള്ള സിസിടിവി ശ്രേണിയുമായി ഗോദ്‌റെജ്

Posted on: August 26, 2017

കൊച്ചി : ഗോദ്‌റെജ് സെക്യൂരിറ്റി സൊലൂഷൻസ് വൈഫൈ സൗകര്യമുള്ള സിസി ടിവി ശ്രേണി അവതരിപ്പിച്ചു. ലോകത്ത് എവിടെയിരുന്നും എളുപ്പത്തിൽ വീക്ഷിക്കാം എന്ന സവിശേഷതയുമായാണ് ഈസി വ്യൂവിങ്ങ് എവരിവേർ – ഈവ് ശ്രേണി പുറത്തിറക്കുന്നത്. ഈവി മിനി, ഈവി ക്യൂബ്, ഈവി പി.ടി. എന്നീ മൂന്നു വേരിയന്റുകളാണ് ഈ ശ്രേണിയിലുള്ളത്. ഓട്ടോ റെക്കോർഡ് സംവിധാനവും ഈവി ശ്രേണിയിൽ ഉണ്ട്. 5,000 രൂപ മുതലാണ് വില.

ഓണം പ്രമാണിച്ച് ഓണം ബൈ ആൻഡ് ഫ്‌ളൈ ടു പാരീസ് ഓഫർ ഗോദ്‌റെജ് അവതരിപ്പിച്ചിട്ടുണ്ട്. ഗോദ്‌റെജ് ഹോം സേഫുകൾ, ഗോദ്‌റേജ് ഗോൾഡി ലോക്കുകൾ, ഇലക്ട്രോണിക് ഹോം സെക്യൂരിറ്റി ഉത്പന്നങ്ങൾ, വി.ഡി.പി, അലാം സംവിധാനങ്ങൾ, സിസിടിവി പദ്ധതിക്കാലത്ത് പുറത്തിറക്കുന്ന മറ്റേതെങ്കിലും പുതിയ ഉത്പന്നങ്ങളോ എന്നിവ വാങ്ങുന്നവർക്ക് ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് ഗോദ്‌റെജ് സെക്യൂരിറ്റി സൊലൂഷൻസ് വൈസ് പ്രസിഡന്റ് മെഹര്‌നോഷ് പിത്തവാലിയ ചൂണ്ടിക്കാട്ടി. ഈവ് ശ്രേണിയിലൂടെ ഉപഭോക്താക്കൾക്ക്, വിദേശത്തുള്ളവർ അടക്കം, തങ്ങളുടെ പ്രിയപ്പെട്ടവരുടെ ക്ഷേമത്തിനായി കൂടുതൽ സൗകര്യങ്ങൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആം സെക്യൂർ എന്ന പേരിലുള്ള ബോധവത്ക്കരണ പരിപാടിക്കും ഗോദ്‌റെജ് സെക്യൂരിറ്റി സൊലൂഷൻസ് തുടക്കം കുറിച്ചിട്ടുണ്ട്.