പുത്തൻ സാങ്കേതിക വിദ്യയുമായി ആംപി പ്യൂർ

Posted on: August 26, 2017

കൊച്ചി : വീടിനകത്തെ ദുർഗന്ധം ഇല്ലാതാക്കാൻ പരിഷ്‌കരിച്ച ആംപി പ്യുർ ന്യൂ ആൻഡ് ആംപ് സഹായകരമാകുമെന്ന് ബോളിവുഡ് താരങ്ങളായ ബോമൻ ഇറാനിയും നേഹ ധൂപിയയും വ്യക്തമാക്കി. ഇന്ത്യയിലെ മിക്ക വീടുകൾക്കകവും വിവിധങ്ങളായ മണങ്ങൾ നിറഞ്ഞു നിൽക്കുന്നവയാണ്. കുളിമുറിയിൽ നിന്നോ, പഴയ ഭക്ഷണപദാർത്ഥങ്ങളിൽ നിന്നോ, വസ്ത്രങ്ങളിൽ നിന്നോ ഒക്കെയാകാം ഈ ഗന്ധം വരുന്നത്.

കാലങ്ങളായുള്ള ഈ ഗന്ധം നമുക്ക് പരിചിതമാകുന്നതിനാൽ തിരിച്ചറിയാൻ സാധിക്കില്ല. പക്ഷെ പുറത്ത് നിന്ന് ഒരാൾ നമ്മുടെ വീട്ടിനകത്ത് എത്തിയാൽ പെട്ടെന്ന് തിരിച്ചറിയാനും സാധിക്കാം. വീടിനകത്തെ ദുർഗന്ധം സംബന്ധിച്ച് ആംപി പ്യൂർ എസി നീൽസനുമായി ചേർന്ന് മുംബൈ, ഡൽഹി, ചെന്നൈ, കൊൽക്കത്ത എന്നീ നഗരങ്ങളിൽ സർവെ സംഘടിപ്പിക്കുകയുണ്ടായി.