ഡബിൾ ഹോഴ്‌സ് തേങ്ങാപ്പാൽ

Posted on: August 23, 2017

കൊച്ചി : മഞ്ഞിലാസ് ഡബിൾ ഹോഴ്‌സ് തേങ്ങാപ്പാൽ വിപണിയിൽ അവതരിപ്പിച്ചു. ഡബിൾ ഹോഴ്‌സ് തേങ്ങാപ്പാൽ 100% പ്രകൃതിദത്തമാണ്. കൃത്രിമ രുചിക്കൂട്ടുകൾ ഒന്നും തന്നെ അടങ്ങിയിട്ടില്ലാത്ത ഡബിൾ ഹോഴ്‌സ് തേങ്ങാപ്പാലിന്റെ ലോഞ്ച് ഡബിൾ ഹോഴ്‌സ് ബ്രാൻഡ് അംബാസഡറും പ്രമുഖ നടിയുമായ പദ്മശ്രീ ശോഭന നിർവഹിച്ചു. പത്രസമ്മേളനത്തിൽ മഞ്ഞിലാസ് ഗ്രൂപ്പ് ചെയർമാൻ സജീവ് മഞ്ഞില, ഡയറക്ടർ സന്തോഷ് മഞ്ഞില, ജനറൽ മാനേജർ സെയിൽസ് & മാർക്കറ്റിംഗ് സുനിൽ പി കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

400 മില്ലി. ക്യാനിൽ വിപണിയിൽ എത്തുന്ന ഡബിൾ ഹോഴ്‌സ് തേങ്ങാപ്പാലിന്റെ വില 128 രൂപയാണ്. ഇന്ത്യയ്ക്കകത്തും വിദേശത്തുമുള്ള സൂപ്പർമാർക്കറ്റുകളിലും ഹൈപ്പർമാർക്കറ്റുകളിലും പ്രമുഖ റീട്ടെയ്ൽ സ്റ്റോറുകളിലും ഡബിൾ ഹോഴ്‌സ് തേങ്ങാപ്പാൽ ലഭിക്കും.

കേരളീയവിഭവങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത ചേരുവയായ തേങ്ങാപ്പാൽ, രുചിയും ആരോഗ്യവും പ്രദാനം ചെയ്യുന്നതോടൊപ്പം ഉപഭോക്താക്കളുടെ സമയവും അദ്ധ്വാനവും ലാഭിക്കുന്ന തരത്തിൽ ഡബിൾ ഹോഴ്‌സ് വിപണിയിൽ എത്തിക്കുന്നത്. ജോലിക്കാരായ ദമ്പതികൾ ഏറിവരുന്നതും സമയമില്ലായ്മയും മറ്റും, വരും ദിനങ്ങളിൽ ഇതുപോലെ പാചകം എളുപ്പമാക്കുന്ന ഉത്പന്നങ്ങളുടെ വിപണി വർധിപ്പിക്കമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.