കല്യാൺ ജൂവലേഴ്‌സ് ഓണം ഓഫർ

Posted on: August 18, 2017

തൃശൂർ : കല്യാൺ ജൂവലേഴ്‌സ് ഓണത്തിന് ആകർഷകമായ ഓഫറുകൾ അവതരിപ്പിച്ചു. ഓഫറിന്റെ ഭാഗമായി 25,000 രൂപ വിലയുടെ സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ കമ്പനി നിബന്ധനകൾക്കു വിധേയമായി സൗജന്യമായി ഒരു സ്വർണനാണയവും 25,000 രൂപയുടെ ഡയമണ്ട്, അൺകട്ട്, പ്രഷ്യസ് ആഭരണങ്ങൾ വാങ്ങുമ്പോൾ രണ്ട് സ്വർണനാണയങ്ങളും സമ്മാനമായി നല്കും. സെപ്റ്റംബർ 4 വരെ സംസ്ഥാനത്തെ എല്ലാ കല്യാൺ ജൂവലേഴ്‌സ് ഷോറൂമുകളിൽനിന്നും ഈ ഓഫർ സ്വന്തമാക്കാം.

സ്വർണ, ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ സൗജന്യമായി സ്വർണനാണയം ലഭിക്കുന്നതിലൂടെ ഉപയോക്താക്കൾക്ക് കൂടുതൽ മൂല്യം സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുന്നതെന്നും ഇത് ഓണാഘോഷങ്ങൾക്ക് മാറ്റു കൂട്ടുമെന്നും കല്യാൺ ജൂവലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. കമ്മലുകൾ, വളകൾ, നെക്ക്‌ലേസുകൾ എന്നിവയുൾപ്പെടുന്ന കണ്ടംപററി രീതിയിലുള്ളതും പരമ്പരാഗതവുമായ ആഭരണ ഡിസൈനുകളുടെ വൻ ശേഖരം കല്യാൺ ജൂവലേഴ്‌സ് ഒരുക്കിയിട്ടുണ്ട്.